മുതിര്‍ന്നവരെ ആദരിച്ച് വയോജന ദിനാഘോഷം
പട്ടിക്കാട്: വിവിധ കേന്ദ്രങ്ങളില്‍ വയോജദിനം ആചരിച്ചു. കീഴാറ്റൂര്‍ സെന്റര്‍ അങ്കണവാടിയുടെ ആഭിമുഖ്യത്തില്‍ പൂന്താനം സ്മാരക ഗ്രന്ഥാലയം ഓഡിറ്റോറിയത്തില്‍ വിവിധ പരിപാടികളോടെ ദിനാചരണം നടത്തി. മുതിര്‍ന്ന അംഗങ്ങളായ മാങ്ങോട്ടില്‍ അയ്യപ്പന്‍, കൊല്ലം തൊടിലക്ഷ്മി, അമ്പാഴത്തൊടി അച്ചുതന്‍ നായര്‍ ,അമ്പാഴ തൊടി ബാലകൃഷ്ണന്‍ എന്നിവരെ ആദരിച്ചു. വാര്‍ഡ് മെമ്പര്‍ സി കെ രമാദേവി ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് അബ്ദുള്‍ നാസര്‍ അധ്യക്ഷനായി. ലൈല, കെ എം വിജയകുമാര്‍, പത്മാക്ഷി, പി വിശ്വനാഥന്‍, പി സുബ്രഹ്മണ്യന്‍ എന്നിവര്‍ സംസാരിച്ചു. അങ്കണവാടി വര്‍ക്കര്‍ ടി പി സുലോചന സ്വാഗതവും ആശ വര്‍ക്കര്‍ സന്ധ്യ നന്ദിയും പറഞ്ഞു.
ഒറവംപുറം വില്ലേജ് പടി അങ്കണവാടിയില്‍ നടന്ന ദിനാചരണം പഞ്ചായത്ത് അംഗം മുതിരക്കുളം കുഞ്ഞിമുഹമ്മദ് ഉദ്ഘാടനം ചെയ്തു. പി മോഹനന്‍ അധ്യക്ഷനായി. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മൊയ്തീന്‍ ക്ലാസെടുത്തു.പി രാധിക സ്വാഗതവും പിടി ബാബു നന്ദിയും പറഞ്ഞു.പര്യങ്ങാട്ടു തൊടി തെയ്യുണ്ണി, പാത്തുമ്മ പള്ളി പാറ എന്നിവരെ ആദരിച്ചു
മുള്ള്യാകുര്‍ശ്ശി കോക്കാട് അങ്കണവാടിയില്‍ അല്ലുര്‍ ബാപ്പു അധ്യക്ഷനായി. കെ അയ്യപ്പന്‍, അമ്പലക്കുന്ന് ആയിഷ കുട്ടി എന്നിവരെ ആദരിച്ചു. ഗിരീഷ് ക്ലാസെടുത്തു.കെ കോരു, കെ കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.കെ ശ്രീകുമാര്‍ സ്വാഗതവും കെ രാധ നന്ദിയും പറഞ്ഞു.
ഐക്കരപ്പടി: ചെറുകാവ് ഗ്രാമപഞ്ചായത്തില്‍ 35 അംഗന്‍വാടികളുടെ പരിധിയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട വയോജനങ്ങളാണ് ചടങ്ങിനെത്തിയത്. പ്രസിദ്ധമാപ്പിളപ്പാട്ട് ഗായകന്‍ വി.എം.കുട്ടിയെ ആദരിച്ചു. ടി.വി.ഇബ്രാഹിം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ചെറുകാവ് ഗ്രാമപഞ്ചായത്ത്പ്രസിഡണ്ട് പി.ഷെജിനി ഉണ്ണി അധ്യക്ഷയായി. വൈസ്പ്രസിഡണ്ട് പി.വി.എ.ജലീല്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി.കെ.അബ്ദുള്ളക്കോയ, എം.ഡി.സുലൈഖ, കെ.ഹേമകുമാരി പ്രസംഗിച്ചു.
കോഡൂര്‍: ഒറ്റത്തറ അങ്കണവാടിയില്‍ വയോജന ദിനം വിപുലമായി ആചരിച്ചു. പ്രദേശത്തെ പി. ഹസ്സന്‍, ഇ. കുമാരന്‍, കെ. കുഞ്ഞിമുഹമ്മദ്, കെ. ബാലകൃഷ്ണന്‍, പനങ്ങാപുറത്ത് ചേക്കുമൊല്ല, ഉമ്മത്തൂര്‍ അബ്ദുഹാജി എന്നിവരെ പൊന്നാടയണിയിച്ച് ആദരിച്ചു.
ചടങ്ങ് ജില്ലാ പഞ്ചായത്തംഗം പുല്ലാണി സൈദ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വികസന സ്ഥിരസമിതി അധ്യക്ഷന്‍ എം ടി. ബഷീര്‍ അധ്യക്ഷത വഹിച്ചു.
കാവനൂര്‍: വയോജന ദിനത്തോടനുബന്ധിച്ച് കാവനൂര്‍ പന്ത്രണ്ടില്‍ താമസിക്കുന്ന നൂറു വയസു പ്രായമുള്ള കുറുമ്പ മുത്തശ്ശിയെ ആദരിച്ചു. കാവനൂരില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സ്പര്‍ശം പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തരും ഇരിവേറ്റി സി.എച്ച്.എം.കെ.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ റെഡ് ക്രോസ് വിദ്യാര്‍ഥികളുമാണ് മുത്തശ്ശിയെ പൊന്നാടയണിയിച്ച് ആദരിച്ചത്. സെക്രട്ടറി മുഹമ്മദ് ഖാന്‍, അഹമ്മദ്, മുജീബ്, എന്നിവര്‍ നേതൃത്വം നല്‍കി.
കോഡൂര്‍: ചെമ്മങ്കടവ് പി.എം.എസ്.എ.എം.എ. ഹൈസ്‌കൂള്‍ സ്‌കൗട്ട് വിദ്യാര്‍ഥികള്‍ വയോജന ദിനത്തില്‍ അമ്മമാരെ ആദരിച്ചു. അമ്മമാര്‍ക്ക് സമ്മാനങ്ങളും, മധുര പലഹാരങ്ങളും വിതരണം ചെയ്തു. സ്‌കൗട്ട് അധ്യാപകന്‍ അബ്ദുറഹൂഫ് വരിക്കോടന്‍, സ്‌കൗട്ട് അംഗങ്ങളായ സഞ്ജയ്, അജയ്, ജസീം, നിഷാം, ആദില്‍ എന്നിവര്‍ നേതൃത്വം നല്‍കി
പെരിന്തല്‍മണ്ണ: ലോകവയോജന ദിനത്തോടനുബന്ധിച്ച് പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും സംയുക്ത മായി നടത്തിയ ബോധവല്‍ക്കരണവും അസ്ഥിരോഗ നിര്‍ണ്ണയ ക്യാമ്പും മഞ്ഞളാകുഴി അലി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ആസ്പത്രി സുപ്രണ്ട് ഡോ.ഷാജി അബ്ദുല്‍ ഗഫൂര്‍ അധ്യക്ഷത വഹിച്ചു. ഡോ.ഹംസ പാലക്കല്‍ ആരോഗ്യ ബോധവല്‍കരണ ക്ലാസ് നല്‍കി. ഡോ.മുരളീധരന്‍, ഡോ.ഷാജു മാത്യൂസ്, പ്രഭാകര്‍, പി.ര്‍.ഒ മുഹസിന , ആരോഗ്യ കേരളം കോ ഓര്‍ഡിനേറ്റര്‍ ഹാസിഫ്, ഡോ. മുഹമ്മദാലി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ തുളസീദാസ് എന്നിവര്‍ സംസാരിച്ചു.
പട്ടിക്കാട്: അരീച്ചോല അങ്കണവാടിയില്‍ പഞ്ചായത്ത് അംഗം പി.കെ അനസ് ഉദ്ഘാനം ചെയ്തു. വാര്‍ഡിലെ വയോജനങ്ങളെ ചടങ്ങില്‍ ആദരിച്ചു.അംഗണവാടി വല്‍ഫെയര്‍ കമ്മിറ്റി പ്രസിഡണ്ട് അബ്ദുസമദ് ഹാജി അദ്ധ്യക്ഷത വഹിച്ചു. ഹെല്‍ത്ത് ഇന്‍സ്പക്ട്ടര്‍ മുഹമ്മദാലി ക്ലാസ് എടുത്തു.ഐ.സി.ഡി.എസ് സൂപ്പര്‍ വൈസര്‍ ശ്രീലത ,അംഗണവാടി വര്‍ക്കര്‍ ശൈലജ, വി.കെ മുഹമ്മദ്,എ.പി,ആലി,വി.കെ അബ്ദു എന്നിവര്‍ പ്രസംഗിച്ചു
വെട്ടത്തൂര്‍: ഗ്രാമപഞ്ചായത്തിലെ വെട്ടത്തൂര്‍ ജുമാമസ്ജിദ് പരിസരത്തെ 86ാം നമ്പര്‍ അങ്കണവാടിയില്‍ വയോജന ദിനാചരണം നടത്തി. പഞ്ചായത്തംഗം കരുവാത്ത് റുഖ്യ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. എം.പി.അബൂബക്കര്‍ അധ്യക്ഷനായി. വെട്ടത്തൂര്‍ പാലിയേറ്റീവ് കെയര്‍ ക്ലീനിക് സെക്രട്ടറി എം.കെ.സത്താര്‍ മാസ്റ്റര്‍, അങ്കണവാടി അധ്യാപിക ആയിഷ ടീച്ചര്‍ സംസാരിച്ചു. വി.പി.വേലായുധന്‍, കെ.ചെറിയ ബീവി എന്നിവരെ ആദരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."