വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ സാമ്പത്തിക തട്ടിപ്പ് ആരോപണ വിധേയനായ ജീവനക്കാരന് ഒടുവില്‍ സസ്പെന്ഷന്
വണ്ടൂര്‍: ബ്ലോക്ക് പഞ്ചായത്തിലെ ലക്ഷങ്ങള്‍ തട്ടിയെടുത്തെന്ന പരാതിയില്‍ ആരോപണ വിധേയനായ മുന്‍ ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാരന് അലിഹസനെ അന്വേഷണ വിധേയമായി സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. മലപ്പുറം അസിസ്റ്റന്റ് ഡെവലപ്മെന്റ് കമ്മീഷണര്‍ പ്രീതി മേനോനാണ് ഇയാളെ സസ്പെന്‍ഡ് ചെയ്ത് ഉത്തരവിറക്കിയത്. കഴിഞ്ഞ ഓഗസ്റ്റില്‍ വണ്ടൂരില്‍ നിന്നും സ്ഥലം മാറ്റം ലഭിച്ച ഇയാള്‍ നിലവില്‍ മലപ്പുറം പി.എ.യു ഓഫീസില്‍ അറ്റന്‍ഡന്റ് ആണ്.
സ്ഥലം മാറ്റത്തിനു ശേഷം അവധിയില്‍ പ്രവേശിച്ച അലി ഹസന് പൊലിസ് അന്വേഷണത്തെ തുടര്‍ന്ന് ഇപ്പോള്‍ ഒളിവിലാണ്.സസ്പെന്ഷന് ഓര്‍ഡറുമായി സീനിയര്‍ സൂപ്രണ്ട് ജെമിനി, അലി ഹസന്റെ വെള്ളാമ്പുറത്തെ വീട്ടിലെത്തിയെങ്കിലും വീട് അടച്ചിട്ടതിനാല്‍ സസ്പെന്ഷന് ഓര്‍ഡര്‍ സാക്ഷികളുടെ സാന്നിധ്യത്തില്‍ വീടിന്റെ ഭിത്തിയില്‍ പതിക്കുകയായിരുന്നു. ബി.ഡി.ഒയായിരുന്നു ജീവനക്കാരന് ബാങ്ക് അക്കൗണ്ടുകളില്‍ തിരിമറി നടത്തി 2365157 രൂപ തട്ടിയെടുത്തതായി കാണിച്ച് പൊലിസില്‍ പരാതി നല്‍കിയത്.2014 മുതല്‍16 വരെയുള്ള രണ്ട് വര്‍ഷത്തിലാണ് ലക്ഷങ്ങളുടെ തട്ടിപ്പ് നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."