ലഹരി മുക്തമാക്കാന്‍ ചേര്‍ന്ന യോഗത്തില്‍ പൊലിസും എക്സൈസും പങ്കെടുത്തില്ല
മാറഞ്ചേരി: വെളിയങ്കോട് ഗ്രാമപഞ്ചായത്തിനെ സമ്പൂര്‍ണ ലഹരി വിമുക്തമാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ഗ്രാമപഞ്ചായത്ത് അധികൃതര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ നിന്നു ബന്ധപ്പെട്ട വകുപ്പ് അധികൃതര്‍ വിട്ടു നിന്നത് യോഗത്തില്‍ വന്‍ പ്രതിഷേധത്തിനിടയാക്കി.
പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന കനോലി കനാലിന്റെ തീരങ്ങളിലടക്കം വിവിധ പ്രദേശങ്ങളില്‍ ലഹരി ഉപയോഗം വര്‍ധിച്ച് വരുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു പഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ യോഗം വിളിച്ചു ചേര്‍ത്തത്. വിവിധ രാഷ്ട്രീയ സാമൂഹിക സംഘടനാ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു
കത്തു കൊടുത്തിട്ടും അധികൃതര്‍ പങ്കെടുക്കാത്തതിനെതിരേ മേലധികാരികള്‍ക്കു പരാതി നല്കാന് യോഗം തീരുമാനിച്ചു. ലഹരി ഉപയോഗം കൂടുതലുള്ള പ്രദേശങ്ങളില്‍ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ യോഗം വിളിച്ചു ചേര്‍ക്കാനും വിദ്യാര്‍ഥികള്‍ക്കും വീട്ടമ്മമാര്‍ക്കും ബോധവല്‍ക്കരണം നടത്താനും യോഗം തീരുമാനിച്ചു. പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി പഞ്ചായത്ത് പ്രസിഡന്റ് പ്രേമജ സുധീരന് അധ്യക്ഷയായുള്ള കമ്മിറ്റിക്കു രൂപം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."