HOME
DETAILS
MAL
കൈയേറ്റം വ്യാപകം: താലൂക്ക് വികസന സമിതി
backup
October 01 2016 | 21:10 PM
കണ്ണൂര്‍: പുഴ, പുഴപുറമ്പോക്കുകള്‍, പൊതുവഴികള്‍, കടല്പുറമ്പോക്കുകള് തുടങ്ങിയവയില്‍ കൈയേറ്റം വ്യാപകമാണെന്നും കൈയേറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും തദ്ദേശ സ്ഥാപന അധികാരികള്‍ക്കും കണ്ണൂര്‍ താലൂക്ക് വികസന സമിതി നിര്‍ദേശം നല്കി. സ്ഥലം റവന്യൂ റിക്കാര്‍ഡുകള്‍ പ്രകാരം നഞ്ച ഇനത്തില്‍പെട്ടതും ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെട്ടതുമായി എന്ന കാരണത്താല്‍ കെട്ടിടങ്ങള്‍ പുതുക്കി പണിയുന്നതിന് പഞ്ചായത്തുകളുടെ ബില്‍ഡിങ്ങ് പെര്‍മിറ്റ് ലഭിക്കാത്ത പ്രശ്നം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താനും വികസന സമിതി തീരുമാനിച്ചു. യോഗത്തില്‍ പെരളശ്ശേരി ഗ്രാമപഞ്ചാത്ത് പ്രസിഡന്റ് എ.കെ ചന്ദ്രന് അധ്യക്ഷനായി. താലൂക്ക് തഹസില്‍ദാര്‍, ജനപ്രതിനിധികള്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."