ഗാന്ധി ജയന്തി വാരാചരണം ജില്ലാതല ഉദ്ഘാടനം ഇന്ന്
പാലക്കാട്: ഇന്നു മുതല്‍ എട്ടു വരെ നടക്കുന്ന ഗാന്ധി ജയന്തി വാരാചരണത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍-പബ്ലിക്ക് റിലേഷന്‍സ് വകുപ്പ്, ജില്ല ഭരണകൂടം എന്നിവയുടെ നേതൃത്വത്തില്‍ വിവിധവകുപ്പുകളുടേയും റസിഡന്‍സ് അസോസിയേഷന്റേയും സഹകരണത്തോടെ ജില്ലയില്‍ നടക്കുന്ന വിപുലമായ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് രാവിലെ 10 ന് പുതുശ്ശേരി കൈലാസ് നഗര്‍ റിക്രിയേഷന്‍ ക്ലബ്ബ് ലൈബ്രറി ഹാളില്‍ ഷാഫി പറമ്പില്‍ എം.എല്‍.എ നിര്‍വ്വഹിക്കും. ജില്ലാ കലക്ടര്‍ പി.മേരിക്കുട്ടി അധ്യക്ഷനാകും.
പരിപാടിയില്‍ ഗാന്ധിയന്മാരായ കെ.എ. ചന്ദ്രന്, പേരൂര്‍ പി. രാജഗോപാലന്‍ എന്നിവരെയും കലാകാരന്മാരായ പ്രണവം ശശി, കെ. രാമസ്വാമി പുലവര്‍ എന്നിവരെയും ആദരിക്കും. ജില്ലാ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ആരോഗ്യ വിദ്യാഭ്യാസ പ്രദര്‍ശനം നടക്കും.
ഒക്ടോബര്‍ മൂന്ന്, നാല്, അഞ്ച്, എട്ട് തിയതികളില്‍ യഥാക്രമം നിയമ ബോധവല്‍ക്കരണം, പേവിഷ ബാധ പ്രതിരോധം, ആരോഗ്യ വിദ്യാഭ്യാസം, മതമേതായാലും മനുഷ്യന് നന്നായാല്‍ മതി എന്നീ വിഷയങ്ങളില്‍ ബോധവല്‍ക്കരണം നടക്കും.
ഒക്ടോബര്‍ ആറിന് ഗാന്ധിയന്‍ സെമിനാറും ഏഴിന് രാവിലെ 10 ന് റിഷി ആശുപത്രിയിലെ ഡോ. ചിത്രയുടെ നേതൃത്വത്തില്‍ സൗജന്യ പ്രമേഹ രോഗ പരിശോധന നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."