HOME
DETAILS
MAL
അനധികൃത മദ്യവില്‍പന; ഒരാള്‍ അറസ്റ്റില്‍
backup
October 02 2016 | 02:10 AM
ഗുരുവായൂര്‍: അനധികൃതമായി നഗരത്തില്‍ മദ്യവില്‍പ്പന നടത്തിയയാളെ ഗുരുവായൂര്‍ ടെമ്പിള്‍ പൊലിസ് അറസ്റ്റു ചെയ്തു.
വാടാനപ്പള്ളി ത്യത്തല്ലൂര്‍ സ്വദേശി ദിലീപ്കുമാറിനെയാണ്(50)അറസ്റ്റു ചെയ്തത്. ഇയാള്‍ ബീവറേജില്‍ നിന്നും മദ്യംവാങ്ങി കൂടിയവിലക്ക് ആവശ്യക്കാര്‍ക്ക് നല്‍കുകയായിരുന്നു.
ബോട്ടിലുകളായും ഗ്ലാസിലൊഴിച്ചും ആവശ്യക്കാര്‍ക്ക് നല്‍കിയിരുന്നതായി പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."