ടോള്‍ ബൂത്തും മീഡിയനും പൊളിച്ചു മാറ്റണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍
എറണാകുളം: കുണ്ടന്നൂര്‍ ജംഗ്ഷനില്‍ പ്രവര്‍ത്തിച്ചിരുന്ന ടോള്‍ബൂത്തുകളും മീഡിയനുകളും പൊളിച്ചുമാറ്റുന്നതു സംബന്ധിച്ച് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ജില്ലാ കലക്ടറില്‍ നിന്നും വിശദീകരണം തേടി. ജില്ലാ കലക്ടര്‍ക്കു പുറമെ നഗരസഭാ സെക്രട്ടറിയും ഒരു മാസത്തിനകം വിശദീകരണം നല്‍കണമെന്ന് കമ്മിഷന്‍ ആക്റ്റിംഗ് ചെയര്‍പേഴ്‌സണ്‍ പി. മോഹനദാസ് ഉത്തരവിട്ടു.
കുണ്ടന്നൂര്‍ ടോള്‍ ബൂത്തും അലക്‌സാണ്ടര്‍ പറമ്പിത്തറ പാലത്തോട് ചേര്‍ന്നുള്ള ബൂത്തുകളും കാലാവധി പൂര്‍ത്തിയാക്കി പ്രവര്‍ത്തനം അവസാനിപ്പിച്ചിട്ടുള്ളതാണെന്ന് കൊച്ചി നഗരസഭാ കൗണ്‍സിലറും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ തമ്പി സുബ്രഹ്മണ്യന്‍ സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു. വെല്ലിംഗ്ടണ്‍ ഐലന്റില്‍ നിന്നുമെത്തുന്ന ചരക്കു ലോറികള്‍ ഇതുവഴി വരുന്നതിനാല്‍ അപകടങ്ങളും ഗതാഗതക്കുരുക്കും നിത്യ സംഭവമാണ്. പശ്ചിമ കൊച്ചിക്കാര്‍ വൈറ്റില ബൈപാസിലെത്തുന്നതും ഇതുവഴിയാണ്.കാലാവധി കഴിഞ്ഞ ടോള്‍ ബൂത്തുകളും മീഡിയനുകളും റോഡിന്റെ മധ്യഭാഗത്ത് സ്ഥിതി ചെയ്യുന്നതു കാരണം അപകട മരണങ്ങളും പതിവാണെന്ന് പരാതിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."