HOME
DETAILS

ലോകവയോജന ദിനം ആചരിച്ചു

  
backup
October 02 2016 | 02:10 AM

%e0%b4%b2%e0%b5%8b%e0%b4%95%e0%b4%b5%e0%b4%af%e0%b5%8b%e0%b4%9c%e0%b4%a8-%e0%b4%a6%e0%b4%bf%e0%b4%a8%e0%b4%82-%e0%b4%86%e0%b4%9a%e0%b4%b0%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81


പറവൂര്‍: മേഖലയില്‍ വിവിധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ ലോക വയോജന ദിനം സമുചിതമായി ആചരിച്ചു. കെടാമംഗലം പപ്പുക്കുട്ടി മെമ്മോറിയല്‍ ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ ഗവ.എല്‍.പി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ഡോ. മനു പി വിശ്വം വയോജനങ്ങളെ പൊന്നാട അണിയിച്ച് ആദരിച്ചു. ആദ്യകാല ഗ്രന്ഥശാല പ്രവര്‍ത്തകരായ എന്‍.ദാമോദരന്‍, പി.പി പത്മനാഭന്‍ , സുബ്രഹ്മണ്യന്‍, ടി.എ രമണി എന്നിവരെയാണ് ആദരിച്ചത്. സി.എം ഷൈനി, എ കെ ജോഷി, കെ എന്‍ ഗിരിജമ്മ, എന്‍.ദാമോദരന്‍ എന്നിവര്‍ സംസാരിച്ചു.
കേരള സ്റ്റേറ്റ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ പറവൂര്‍ ടൗണ്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന ദിനാചരണം നഗരസഭ ചെയര്‍മാന്‍ രമേഷ് ഡി കുറുപ്പ് ഉദ്ഘാടനം ചെയ്തു. പി.എന്‍ ഹരിഹരന്‍ നായര്‍ മുഖ്യ പ്രഭാഷണം നടത്തി. ആശ ദേവദാസ് ,കെ.എസ് സലിം, പി.കെ കൃഷ്ണപിള്ള, കെ എന്‍ പിതാംബരന്‍, വി ബി സുതന്‍, പി സരസ്വതി, ടി എം ശാന്ത, കെ എസ് രാജേന്ദ്രന്‍, ടി എസ് ശിവന്‍ എന്നിവര്‍ സംസാരിച്ചു. പറവൂര്‍ സീനിയര്‍ സിറ്റിസണ്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടന്ന വയോജന ദിനം അഡീഷണല്‍ സബ് ജഡ്ജ് എസ്.ശ്രീരാജ് ഉദ്ഘാടനം ചെയ്തു. ഐ.എസ് കുണ്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി. അഡ്വ.എ കെ ശിവശങ്കരന്‍ അധ്യക്ഷനായി ഡോ. എന്‍ മധു, ഡോ. നിഷ, എന്‍ ഐ രാജപ്പന്‍, എം.കൊച്ചു, ആന്റണി പടയാട്ടി, ഉണ്ണി, വര്‍ക്കിച്ചന്‍ മേനാച്ചേരി എന്നിവര്‍ സംസാരിച്ചു.
കിഴക്കേപ്രം സംഗമം സീനിയര്‍ സിറ്റിസണ്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ വയോജന ദിനം ഡോ.എന്‍ മധു ഉദ്ഘാടനം ചെയ്ത വിജയകൃഷ്ണന്റെ മെഡിറ്റേഷന്‍ ക്ലാസും നടന്നു. വിവി ആനന്ദന്‍ അധ്യക്ഷനായി. വി കെ മദനന്‍, എസ്.ശ്രീകുമാരി, മീന ദാമോദരന്‍, കെ ആര്‍ ഷിബു, വി.ജി.ലത, ജി.രാമചന്ദ്രന്‍ നായര്‍, എന്നിവര്‍ സംസാരിച്ചു.
പറവൂര്‍ താലൂക്ക് സീനിയര്‍ സിറ്റിസണ്‍സ് സര്‍വ്വീസ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടന്ന വയോജന ദിനം മൊയ്തീന്‍ ഹാജി ഉല്‍ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പര്‍ നിഷാദ് അധ്യക്ഷനായി.കെ എം ഷംസുദ്ദീന്‍, പ്രകാശന്‍, മേമന വിജയന്‍ ,എന്നിവര്‍ സംസാരിച്ചു. വയോധികരായ കുഞ്ഞ പ്പന്‍, നാരായണി എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു.
നഗരസഭ 19ാം  വാര്‍ഡിലെ അങ്കവാടിയില്‍ നടന്ന വയോജന ദിനം വിസി സതീശന്‍ എം.എല്‍.എ ഉല്‍ഘാടനം ചെയ്തു. 97 വയസ്സുള്ള കുത്തി പറമ്പില്‍ റാഫേല്‍ മാത്യുവിനെ് ആദരിച്ചു. രമേഷ് സി കറുപ്പ് ,ഷീബ പ്രതാപന്‍, വനജ ശശികുമാര്‍ എന്നിവര്‍ സംസാരിച്ചു.
ഏഴിക്കര കടക്കര ഈഴവ സമാജം ഹാളില്‍ നടന്ന ചടങ്ങില്‍ 55 വയോജകരെ ആദരിച്ചു. 104 വയസുള്ള കല്ലു വീട്ടില്‍ അന്നം പാപ്പ വിനെ ഏഴിക്കര പഞ്ചായത്ത് പ്രസിഡന്റ് ഗീതാ പ്രതാപന്റെ നേതൃത്യത്തില്‍ വീട്ടിലെത്തി ആദരിച്ചു. ഈഴവ സമാജത്തില്‍ നടന്ന ആദരിക്കല്‍ ചടങ്ങ് ഗീതാ പ്രതാപന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ കെ.മോഹനന്‍ അധ്യക്ഷനായി. ജയകുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. രശ്മി ആസാദ്, ഡോ.വിനോദ് പാലോസ്, സിസ്റ്റര്‍ ലൈജു എന്നിവര്‍ സംസാരിച്ചു.
നെടുമ്പാശ്ശേരി: സ്വച്ച്  ഭാരത്  മിഷന്‍ പദ്ധതിയുടെ ഭാഗമായി കുന്നുകര പഞ്ചായത്തിലെ കോവാട്ട് 12ാം നമ്പര്‍ അങ്കണവാടിയില്‍ വയോജന കൂട്ടായ്മയും ആരോഗ്യ, ശുചിത്വ ക്ലാസുകളും സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത് പ്രസിഡന്റ് ഫ്രാന്‍സീസ് തറയില്‍ ഉദ്ഘാടനം ചെയ്തു .വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി.യു ജബ്ബാര്‍, അങ്കണവാടി വര്‍ക്കര്‍ അംബിക തുടങ്ങിയവര്‍ സംസാരിച്ചു. മോളി സിസ്റ്റര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.അംഗന്‍വാടി വിദ്യാര്‍ത്ഥികളുടെയും ,മാതാക്കളുടെയും കലാമത്സരങ്ങളും ,ഭക്ഷണ വിതരണവും നടന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ബേജാറാകേണ്ട എല്ലാം വിശദമായി പറയും' അന്‍വറിനെ തള്ളി ആരോപണ മുനകളില്‍ മൗനം പാലിച്ച് മുഖ്യമന്ത്രി

International
  •  3 months ago
No Image

കേരളത്തില്‍ ഒരാള്‍ക്കു കൂടി എംപോക്‌സ്; രോഗം സ്ഥിരീകരിച്ചത് വിദേശത്ത് നിന്ന് വന്ന എറണാകുളം സ്വദേശിക്ക്

Kerala
  •  3 months ago
No Image

ഗസ്സക്കുമേലും ഇസ്‌റാഈല്‍ തീമഴ; അഭയാര്‍ഥികള്‍ താമസിച്ച സ്‌കൂളിന് നേരെയുണ്ടായ ആക്രമണത്തില്‍  മരണം 15, ഭിന്നശേഷിക്കാര്‍ ഉള്‍പെടെ

International
  •  3 months ago
No Image

'പൂരത്തിനിടെ സംഘര്‍ഷത്തിന് ആസൂത്രിത ശ്രമം; എന്തിനും തയ്യാറായി ആര്‍.എസ്.എസ് സംഘമെത്തി' ഗുരുതര വെളിപെടുത്തലുമായി വി.എസ്.സുനില്‍ കുമാര്‍

International
  •  3 months ago
No Image

ലബനാനില്‍ ആക്രമണം തുടര്‍ന്ന് ഇസ്‌റാഈല്‍; ഇന്നലെ മാത്രം കൊന്നൊടുക്കിയത് 88 പേരെ, മരണം 700 കടന്നു

International
  •  3 months ago
No Image

കടന്നാക്രമണം ഗൂഢാലോചനയുടെ ഭാഗമെന്ന് ടി.പി രാമകൃഷ്ണന്‍; അന്‍വറിനെ തളക്കാന്‍ വഴികള്‍ തേടി സി.പി.എം 

Kerala
  •  3 months ago
No Image

ഉക്രൈന് 800 കോടി ഡോളറിന്റെ സൈനിക സഹായം പ്രഖ്യാപിച്ച് യു.എസ്

International
  •  3 months ago
No Image

ആണവാക്രമണ ഭീഷണിയുമായി പുടിന്‍ ; നിരുത്തരവാദപരമെന്ന് യൂറോപ്യന്‍ യൂനിയന്‍

International
  •  3 months ago
No Image

തൃശൂരില്‍ വന്‍ എടിഎം കവര്‍ച്ച; മൂന്നിടത്തു നിന്നായി 65 ലക്ഷം കവര്‍ന്നു, സി.സി.ടി.വി കറുത്ത പെയിന്റടിച്ച് മറച്ചു

Kerala
  •  3 months ago
No Image

വിരട്ടലും, വിലപേശലും വേണ്ട, ഇത് പാര്‍ട്ടി വേറെയാണ്; അന്‍വറിന്റെ വീടിന് മുന്നില്‍ ഫഌക്‌സ് ബോര്‍ഡ്

Kerala
  •  3 months ago