കയറ്റുമതി ലക്ഷ്യമിട്ട് കരുളായിയില്‍ ആറ് ഏക്കറില്‍ വാഴ കൃഷിയൊരുങ്ങുന്നു
കരുളായി: കയറ്റുമതി ലക്ഷ്യമിട്ട് കരുളായി പഞ്ചായത്തില്‍ ആറ് ഏക്കറില്‍ വാഴകൃഷിയൊരുങ്ങുന്നു. മില്ലുംപടിയില്‍ ടി.കെ അബ്ദുള്ളക്കുട്ടി മാസ്റ്ററുടെ ആറേക്കര്‍ പാടശേഖരത്തിലാണ് വിദേശ രാജ്യങ്ങളിലേക്ക് കയറ്റിയയക്കാന്‍ കോഴിക്കോട് സ്വദേശികള്‍ വിളവിറക്കിയിട്ടുള്ളത്. നകീടനാശിനികള്‍ പരാമാവധി ഒഴിവാക്കി ജൈവ മാര്‍ഗം ഉപയോഗപെടുത്തിയാണ് ഈ സംഘം കൃഷിയിറക്കിട്ടുള്ളത്. കോഴിക്കോട് സ്വദേശികളായ പത്മനാഭനും ജാഫറും കൂട്ടുകാരുമാണ് വാഴകൃഷിയുമായി കരുളായിയിലെത്തിയത്.
തമിഴ്‌നാട്, കര്‍ണാടക തുടങ്ങിയ അന്യ സംസ്ഥാനങ്ങളിലും വഴിക്കടവിലും കോഴിക്കോട് വിവിധ ഭാഗങ്ങളിലുമായി നൂറോളം ഏക്കറില്‍ ഇവര്‍ കൃഷിയിറക്കുന്നു@്. വാഴകൃഷിയുടെ ഇടവിളയായി സാലട് കുകുമ്പര്‍, പയര്‍, മത്തന്‍, കുമ്പളം, ചേന, ചേമ്പ് എന്നിവയും ഈ കര്‍ഷകര്‍ ഈ ആറ് ഏക്കറില്‍ പരീക്ഷിക്കുന്നു@്. ഇതില്‍ നിന്നും ലഭിക്കുന്ന വിളവുകള്‍ കരുളായി കൃഷി ഭവന്റെ എ ഗ്രേഡ് വെജിറ്റബിള്‍ ക്ലസ്റ്ററില്‍ വിപണനം നടത്താനാണ് ഇവര്‍ തീരുമാനിച്ചിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."