മല്‍സ്യവില ഉയരുന്നു; കോഴിവില താഴോട്ട്
ബാലുശ്ശേരി: മല്‍സ്യവില ദിനംപ്രതി ഉയരുന്നത് സാധാരണക്കാരനെ വലയ്ക്കുമ്പോള്‍ ആശ്വാസമായി കോഴിയുടെ വില താഴ്ചയിലേയക്ക്. ചെറിയ പെരുന്നാള്‍ സമയത്ത് കിലോയ്ക്ക് 210 രൂപ വരെ ഉയര്‍ന്ന ബ്രോയ്ലര്‍ കോഴിയിറച്ചിയക്ക് ഇപ്പോള്‍ ചില്ലറ വില്‍പ്പന 110 രൂപയും മൊത്ത വില്‍പ്പന 100 രൂപയുമായി താഴ്ന്നു. എന്നാല്‍ മല്‍സ്യവില ദിനംപ്രതി ഉയരുകയാണ്. കിലോയ്ക്ക് 80 രൂപ വരെ വിലയുണ്ടായിരുന്ന അയിലയ്ക്ക് ഇപ്പോള്‍ 170 രൂപയും 60 രൂപ വിലയുണ്ടായിരുന്ന മത്തിയ്ക്ക് ( ചാള) വില ഇരട്ടിയുമായി. മറ്റു മത്സ്യങ്ങള്‍ക്കും വന്‍ വില വര്‍ധനവ് കാരണം സാധാരണക്കാരന് താങ്ങാവുന്നതിനുമപ്പുറമാണ്.
കേരളത്തില്‍ കോഴിവില ഇത്രയും താഴ്ചയിലെത്തിയത് പക്ഷിപ്പനി പടര്‍ന്നു പിടിച്ച അവസരത്തിലായിരുന്നു. തമിഴ്നാട് ആസ്ഥാനമായ ബ്രോയ്ലര്‍ കോര്‍ഡിനേഷന്‍ കമ്മറ്റിയാണ് കേരളത്തില്‍ കോഴിയുടെ വില നിശ്ചയിക്കുന്നത്. ഈ കമ്മറ്റിയെ നിയന്ത്രിക്കുന്നതാവട്ടെ തമിഴ്നാടിലും കര്‍ണാടകയിലും പ്രവര്‍ത്തിക്കുന്ന വന്‍കിട കോഴി കമ്പനികളും. തമിഴ്നാട്ടില്‍ കോഴിയുടെ വില ഉയര്‍ന്നു തന്നെയാണ്. കേരളത്തിലെ ഫാമുകളിലെ ഉല്പാദന വര്‍ധനവാണ് ഇപ്പോള്‍ വില താഴ്ചയ്ക്ക് കാരണമായത്.
അതേസമയം തമിഴ്നാട്ടില്‍ നിന്നു വരുന്ന ലഗോണ്‍ കോഴിയിറച്ചിയക്ക് കിലോയക്ക് 210 രൂപയാണ് വില. ഉല്പാദനത്തിന് അനുയോജ്യമായ കാലാവസ്ഥയാണ് ഇപ്പോള്‍ കേരളത്തിലുള്ളത്. എന്നാല്‍ വേനലാകുന്നതോടെ കേരളത്തിന്റെ ചൂട് താങ്ങാനാവാതെ കോഴികള്‍ ചത്തൊടുങ്ങുമ്പോഴാണ് വിലയും വര്‍ധിക്കുന്നത്. വേനല്‍ കനക്കുന്നതു വരെ കോഴിവില ഉയരാനുള്ള സാധ്യതയില്ലെന്നും വിതരണക്കാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."