ഗാന്ധിജയന്തി നാടെങ്ങും വിപുലമായി ആചരിച്ചു
നെടുമ്പാശ്ശേരി: ശുചീകരണ, ശ്രമദാന പ്രവര്‍ത്തനങ്ങളോടെ ഗാന്ധിജയന്തി നാടെങ്ങും വിപുലമായി ആചരിച്ചു. ചെങ്ങമനാട് മണ്ഡലം കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അത്താണി മാഞ്ഞാലി റോഡിലെ പുത്തന്‍തോട് ഗ്യാസ് ഏജന്‍സി വളവിലെ മരണക്കുഴികള്‍ കോണ്‍ക്രീറ്റുപയോഗിച്ച് മൂടി. ഇവിടെ നിരന്തരം അപകടങ്ങളുണ്ടായിട്ടും അധികൃതര്‍ നിസംഗത തുടര്‍ന്നതോടെയാണ് ഗാന്ധിജയന്തി ദിനത്തില്‍ പ്രവര്‍ത്തകര്‍ റോഡിലെ കുഴികള്‍ മൂടാന്‍ പദ്ധതി ആവിഷ്‌ക്കരിച്ചത്.
സര്‍ക്കാര്‍ ആശുപത്രി പരിസരവും, വിവിധ ഭാഗങ്ങളില്‍ കാട്മൂടിയ വഴിയോരങ്ങളും ശുചീകരിച്ചു. യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് പ്രസിഡന്റ് പി.ബി.സുനീര്‍ ഉദ്ഘാടനം ചെയ്തു. മുന്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ഇ.കെ.വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു.നേതാക്കളായ ടി.കെ.അബ്ദുസലാം, സി.എസ്.അസീസ് , രാജി ആന്റണി തേയ്ക്കാനത്ത്, കെ.എ.ഇസ്മായില്‍, പി.ബി.കൊച്ചുണ്ണി, കെ.കെ.കബീര്‍, രാജന്‍ ചെങ്ങമനാട്, എ.ആര്‍.അമല്‍രാജ്, പി.കെ.അല്‍അമീന്‍, അന്‍സില്‍ അറയ്ക്കല, മുഹമ്മദ് ഷിയാസ്, പടിയത്ത്, നെല്‍വിന്‍ ചെങ്ങമനാട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
മട്ടാഞ്ചേരി: പശ്ചിമകൊച്ചിയില്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ഗാന്ധി ജയന്തി ദിനം ആഘോഷിച്ചു. കോണ്‍ഗ്രസ് ചെറളായി, ഈരവേലി, ഫോര്‍ട്ട്‌കൊച്ചി സൗത്ത് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ കൂവപ്പാടത്ത് ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി. അനുസ്മരണ പ്രഭാഷണം ജില്ലാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പി.കെ അബ്ദുല്‍ ലത്തീഫ് നിര്‍വഹിച്ചു. കോണ്‍ഗ്രസ് പനയപ്പിള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പരിപാടി എ.ഐ.സി.സി അംഗം എന്‍.കെ.എ ലത്തീഫ് ഉദ്ഘാടനം ചെയ്തു.
കോണ്‍ഗ്രസ് സൗത്ത് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പരിപാടി തോപ്പുംപടിയില്‍ കെ.വി തോമസ് എം.പി ഉദ്ഘാടനം ചെയ്തു. ഷാജി കുറുപ്പശേരി അധ്യക്ഷത വഹിച്ചു. ന്യൂനപക്ഷ കോണ്‍ഗ്രസ് പള്ളുരുത്തി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പരിപാടി തോപ്പുംപടി ബി.ഒ.ടി പാലത്തിന് സമീപം എന്‍.വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു.
ചുളളിക്കല്‍ ലൈബ്രറി റീഡേഴ്‌സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ശുചീകരണ പരിപാടിയില്‍ പ്രശസ്ത പിന്നണി ഗായകന്‍ അഫ്‌സല്‍ പങ്കെടുത്തു. കൗണ്‍സിലര്‍ സനീക്ഷ അജീഷ്, ലൈബ്രേറിയന്‍ സലീം ഷുക്കൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി. റെഡ് റോസ് കള്‍ച്ചറല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ കരുവേലിപ്പടി ബസ്സ് സ്റ്റോപ്പ് പെയിന്റ്റടിച്ചു. കെ.എസ് മുഹമ്മദ് ജെറിസ് നേതൃത്വം നല്‍കി.
കൊച്ചി: കോര്‍പറേഷന്റെ അഭിമുഖ്യത്തില്‍ ഗാന്ധിജയന്തി ആഘോഷിച്ചു. ഇതിന്റെ ഭഗമായി നഗരസഭയില്‍നിന്ന് രാജേന്ദ്രമൈതാനിയിലേക്ക് ഘോഷയാത്രനടത്തി. തുടര്‍ന്ന് മൈതാനിയിലെ ഗാന്ധിപ്രതിമയില്‍ പുഷ്പഹാരം അര്‍പ്പിച്ചു.
തുടര്‍ന്ന് നടന്ന സമ്മേളനത്തില്‍ഫാ. പ്രശാന്ത് പാലയ്ക്കപ്പിളഅളി ഗാന്ധിജയന്തി സന്തേശം നല്‍കി. മേയര്‍ സൗമിനിജെയിന്‍ അധ്യക്ഷതവഹിച്ചു. ഡെപ്യുട്ടി മേയര്‍ ടി.ജ വിനോദ്, ഡോ പൂര്‍ണിമാ നാരായണന്‍, വിവിധ ഡിവിഷനുകളിലെ കൗണ്‍സിലര്‍മാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
മൂവാറ്റുപുഴ: കല്ലൂര്‍ക്കാട് വൈസ്‌മെന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഗാന്ധിജയന്തി ദിനത്തില്‍ കല്ലൂര്‍ക്കാട് ടൗണ്‍ ശുചീകരണം നടത്തി. വൈസ്‌മെന്‍സ് ഇന്റര്‍നാഷല്‍ മിഡ് വെസ്റ്റ് ഇന്‍ഡ്യ റീജിയണ്‍ ഡിസ്ട്രിക്റ്റ് 8 ന്റെ ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ റ്റി.കെ. മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് ടോമി ജോണ്‍, സെക്രട്ടറി സിജോ കളമ്പാട്ട്, ഡിസ്ട്രിക്റ്റ് സെക്രട്ടറി പി.കെ. തങ്കച്ചന്‍, വില്‍സണ്‍ നെടുങ്കല്ലന്‍, തങ്കച്ചന്‍ കുന്നത്ത്, ബിബിന്‍ ഡബ്‌ള്യൂ. കല്ലന്‍ എന്നിവര്‍ നേതൃത്വം കൊടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."