HOME
DETAILS
MAL
ബൈജുവിന്റെ കുടുംബത്തിന് എം.എല്‍.എയുടെ ധനസഹായം കൈമാറി
backup
October 02 2016 | 19:10 PM
മൂവാറ്റുപുഴ: ഡോക്ടര്‍ ബൈജുവിന്റെ കുടുംബത്തിനുള്ള എല്‍ദോ എബ്രഹാമിന്റെ ധനസഹായമായ ഒരു ലക്ഷം രൂപ വിതരണം ചെയ്തു. മരുന്നിന്റെ വിശ്വാസ്യത തെളിയിക്കുതിനിടെ ചതിയില്‍പെട്ട് ജീവന് വെടിഞ്ഞ പായിപ്ര മാനാറി പണ്ടിരിയില്‍ പുത്തന്‍പുര വീട്ടില്‍ ഡോ. ബൈജുവിന്റെ കുടുംബത്തിന് എല്‍ദോ എബ്രഹാം എം.എല്‍.എ ഒരു ലക്ഷം രൂപ പ്രഖ്യാപിച്ചിരുന്നു.
ഗാന്ധിജയന്തി ദിനത്തില്‍ ഡോക്ടര്‍ ബൈജുവിന്റെ വീട്ടിലെത്തിയാണ് പിതാവ് അയ്യപ്പന് പണം കൈമാറിയത്. എം.എല്‍.എയോടൊപ്പം ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍ അരുണ്‍, പഞ്ചായത്ത് മെമ്പര്‍മാരായ ഗോപകുമാര്‍, നസീമ സുനില്‍, അശ്വതി ശ്രീജിത്ത്, സി.പി.എം ലോക്കല്‍ സെക്രട്ടറി ആര് സുകുമാരന്‍, സി.പി.എം ഏരിയ കമ്മിറ്റി അംഗം കെ.പി രാമചന്ദ്രന്, സി.പി.ഐ ലോക്കല്‍ സെക്രട്ടറി വി.എം നവാസ് എന്നിവരുമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."