HOME
DETAILS
MAL
ലഹരിക്കെതിരേ തൊടുപുഴയില്‍ കൂട്ടയോട്ടം
backup
October 02 2016 | 20:10 PM
തൊടുപുഴ: ലഹരിക്കെതിരായ സന്ദേശം വിദ്യാര്‍ഥികള്‍ക്കു പകരുന്നതിനായി എക്സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ തൊടുപുഴയില്‍ ജില്ലാതല കൂട്ടയോട്ടം സംഘടിപ്പിച്ചു.
മങ്ങാട്ടുകവലയില്‍ നിന്ന് ആരംഭിച്ച കൂട്ടയോട്ടം എന്‍.ഡി.പി.എസ് സ്പെഷ്യല്‍ കോടതി ജഡ്ജി എസ് ഷാജഹാന് ഫ്ളാഗ് ഓഫ് ചെയ്തു.
ഇടുക്കി ഡെപ്യൂട്ടി എക്സൈസ് കമ്മിഷണര്‍ കെ.എ നെല്‍സണ്‍ അധ്യക്ഷത വഹിച്ചു.
തുടര്‍ന്ന് ഗാന്ധിസ്ക്വയറില്‍ ചേര്‍ന്ന ലഹരിവിരുദ്ധ സമ്മേളനം മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സഫിയ ജബാര്‍ ഉദ്ഘാടനം ചെയ്തു.
എസ്.ബി.ടി തൊടുപുഴ റീജണല്‍ മാനേജര്‍ ജോസ് ജോസഫ് പരാതിപ്പെട്ടി വിതരണം ഉദ്ഘാടനം ചെയ്തു.
തൊടുപുഴ എക്സൈസ് സി.ഐ പി.വി ബിജു ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."