വയോധികരുടെ അനുഗ്രഹം തേടി പൂഞ്ഞാര്‍ സെന്റ് ആന്റണീസിലെ കുട്ടികള്‍
പൂഞ്ഞാര്‍: ലോക വയോജന ദിനത്തിന്റെ ആശംസകളും പ്രാര്‍ഥനകളുമായി പൂഞ്ഞാര്‍ സെന്റ് ആന്റണീസിലെ വിദ്യാര്‍ഥികള്‍ സ്‌കൂളിനു സമീപം താമസിക്കുന്ന എണ്‍പതു വയസിനു മുകളില്‍ പ്രായമുള്ളവരുടെ ഭവനങ്ങളിലെത്തി.
പൂക്കളും ആശംസാ കാര്‍ഡുകളുമായി എത്തിയ കുട്ടികള്‍ മുതിര്‍ന്ന തലമുറ ആശ്ചര്യത്തോടെയും സന്തോഷത്തോടെയും അവരെ സ്വാഗതം ചെയ്തു. തങ്ങളുടെ അനുഭവങ്ങളും നാട്ടറിവുകളും കുട്ടികളുമായി പങ്കുവച്ച വയോധികര്‍ ശിരസില്‍ കൈവച്ച് അനുഗ്രഹിച്ചാണ് അവരെ യാത്രയാക്കിയത്.
സ്‌കൂളില്‍ നടന്ന പരിപാടിയില്‍ വിദ്യാര്‍ഥി പ്രതിനിധി വി.എസ് ബിന്ദുജ വയോജനങ്ങളെ ആദരിക്കേണ്ടതിനെക്കുറിച്ചും അവരുടെ അനുഭവ സമ്പത്തും അറിവുകളും സമൂഹനന്മക്കായി പ്രയോജനപ്പെടുത്തുന്നതിനെക്കുറിച്ചും സംസാരിച്ചു. ഈ സന്ദേശമടങ്ങിയ പോസ്റ്ററും കുട്ടികള്‍ തയ്യാറാക്കി.
ഹെഡ്മാസ്റ്റര്‍ വില്‍സണ്‍ ഫിലിപ്പ്, ടോണി പുതിയാപറമ്പില്‍, സിസ്റ്റര്‍. ദീപ്തി ജോര്‍ജ്ജ്, സിസ്റ്റര്‍ മെര്‍ളി കെ ജേക്കബ് എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."