റെയില്‍വേ സ്റ്റേഷന് മാലിന്യമുക്തമാക്കാന്‍ ഉപവാസം
കണ്ണൂര്‍: റെയില്‍വേ സ്റ്റേഷന് മാലിന്യമുക്തമാക്കുക, യാര്‍ഡ് ഏപ്രണ്‍ നിര്‍മിക്കുക, ജീവനക്കാര്‍ക്കും യാത്രക്കാര്‍ക്കും സ്റ്റേഷന് പരിസരത്ത് ആവശ്യമായ ശുചിത്വം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഓള്‍ഇന്ത്യാ സ്റ്റേഷന് മാസ്റ്റേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ റെയില്‍വേ സ്റ്റേഷന് പരിസരത്ത് ഉപവാസ സമരം നടത്തി.
മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് ഉദ്ഘാടനം ചെയ്തു. ശുചിത്വത്തിനു പ്രധാന്യം നല്‍കാത്ത റെയില്‍വേയുടെ നടപടി പ്രതിഷേധാര്‍ഹമാണെന്നും വിഷയത്തില്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ തയാറാവണമെന്നും അദ്ദേഹം പറഞ്ഞു. സ്റ്റേഷനുകളില്‍ നിന്ന് എളുപ്പത്തില്‍ ലഭിക്കാന്‍ സാധ്യതയില്ലാത്ത ഒ.ആര്.എസ്, നാപ്കിന് തുടങ്ങിയ സാധനങ്ങളടങ്ങിയ മെഡിക്കല്‍ കിറ്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഉദ്യാഗസ്ഥര്‍ക്കു കൈമാറി. റെയില്‍വേ സ്റ്റേഷനിലെ 30 ശുചീകരണ തൊഴിലാളികളെ ആദരിച്ചു. അസോസിയേഷന് പ്രസിഡന്റ് വി.വി രമേഷ് അധ്യക്ഷനായി. സെക്രട്ടറി ജി.പി രാഗേഷ്, റഷീദ് കവ്വായി, കവിയൂര്‍ രാഘവന്, സജീവന് പാനൂര്‍, സൗമി ഇസബെല്ല, സതീഷ് കുമാര്‍ പാമ്പന്‍, സൂര്യ, പ്രകാശന് കണ്ണാടിവെളിച്ചം സംസാരിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."