ഇന്ദിര ആവാസ് യോജന പദ്ധതി നിര്‍ത്തലാക്കുന്നു ;വീടുകള്‍ പലതും പാതിവഴിയില്‍
ഇരിട്ടി: അനുവദിച്ച വീടുകളില്‍ പലതിന്റെയും നിര്‍മാണം പൂര്‍ത്തിയാകാതെ ഇന്ദിര ആവാസ് യോജന പദ്ധതി നിര്‍ത്തലാക്കുന്നു. ഇരിട്ടി ബ്ലോക്കിലെ ആറളം, പായം, അയ്യംകുന്ന്, കീഴല്ലൂര്‍, കൂടാളി, തില്ലങ്കേരി തുടങ്ങിയ ആറു പഞ്ചായത്തുകളിലായി പണി തീരാന്‍ 374 വീടുകളാണുള്ളത്. ഇതില്‍ തറ ലെവലില്‍ കിടക്കുന്നത് 93, ചുമരുവരെ പണി തീര്‍ന്നത് 135, റൂഫ് ലെവലില്‍ പണി തീര്‍ന്നത് 138, പണി ഇതുവരെ ആരംഭിക്കാത്തത് 8, എന്നിങ്ങനെയാണ് വീടുകളുടെ എണ്ണം. ഇതില്‍ വീടു പണി പൂര്‍ത്തീകരിക്കാന്‍ സാമ്പത്തിക സഹായം ആവശ്യമുള്ള ഒട്ടേറെ പേരുണ്ട്. ദാരിദ്യ രേഖയ്ക്കു താഴെയുള്ള പട്ടികജാതി പട്ടിക വര്‍ഗ്ഗക്കാര്‍ക്കും ഇതര സമുദായങ്ങളില്‍ പെട്ടവര്‍ക്കും സൗജന്യമായി വീട് നിര്‍മിച്ചു നല്‍കി അവരുടെ പാര്‍പ്പിട പ്രശ്‌നത്തിനു സ്ഥിരമായി പരിഹാരം കാണുന്നതിന് ആവിഷ്‌ക്കരിച്ചതാണ് ഇന്ദിരാ ആവാസ് യോജന (ഐ.എ.വൈ)പദ്ധതി.
അതേസമയം, ഇരിട്ടി ബ്ലോക്ക് പഞ്ചായത്തില്‍ പണിതീരാത്ത 374 വീടുകളുടെ പണി പൂര്‍ത്തീകരിക്കാന്‍ സന്നദ്ധ സംഘടനകളുടെ സഹായം തേടി ഇന്ന് ഉച്ചക്കു മൂന്നിനു ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ സന്നദ്ധ സംഘടനകളുടെ യോഗം നടക്കും.
ഈ സാമ്പത്തിക വര്‍ഷമാണ് ഐ.എ.വൈ പദ്ധതി നിര്‍ത്തലാക്കുന്നത്. പ്രധാനമന്ത്രി ആവാസ് യോജന(ഗ്രാമീണ്‍), പി.എം.എ.വൈ(ജി) പദ്ധതി ഈ സാമ്പത്തിക വര്‍ഷം നിലവില്‍ വന്നതിനാല്‍ ഒക്‌ടോബര്‍ 30നുള്ളില്‍ നാളിതുവരെ നല്‍കിയ മുഴുവന്‍ വീടുകളുടെയും പണി പൂര്‍ത്തീകരിക്കാന്‍ ഉപഭോക്താക്കള്‍ക്കു സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം എഗ്രിമെന്റ് വച്ചവര്‍ക്കു ജനുവരി 30 വരെ സമയം അനുവദിച്ചിട്ടുണ്ടണ്ട്. ഇതിനെ തുടര്‍ന്ന് ഇവരെ സഹായിക്കുന്നതിനും വീടു പണിപൂര്‍ത്തീകരിക്കാന്‍ ആവശ്യമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും വേണ്ടണ്ടിയാണ് സന്നദ്ധ സംഘടനകളുടെ യോഗം വിളിച്ചിരിക്കുന്നത്. 1995 - 96 സാമ്പത്തിക വര്‍ഷത്തിലാണ് ഐ.എ.വൈ പദ്ധതിക്കു തുടക്കമിടുന്നത്.
2011 - 12 സാമ്പത്തിക വര്‍ഷം മുതലാണ് ഒരു വീട് നിര്‍മിക്കാന്‍ രണ്ടു ലക്ഷം രൂപ അനുവദിക്കാന്‍ തീരുമാനമായത്. അതിനു മുമ്പുള്ള വര്‍ഷങ്ങളില്‍ പട്ടികജാതി-വര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് ഒരു ലക്ഷവും മറ്റുള്ളവര്‍ക്ക് 75 ലക്ഷവുമായിരുന്നു അനുവദിച്ചിരുന്നത്. വീട് അനുവദിച്ച് രണ്ടു വര്‍ഷത്തിനുള്ളില്‍ പണിപൂര്‍ത്തീകരിക്കണമെന്നാണ് വ്യവസ്ഥ. എന്നാല്‍, പാതി വഴിയിലായ അനേകം വീടുകളുണ്ടണ്ട്. ഇരിട്ടി ബ്ലോക്ക് പഞ്ചായത്തില്‍ 2011 മുതല്‍ 1030 വീടുകളാണ് അനുവദിച്ചിരുന്നത്. ഇതില്‍ 656 വീടുകളുടെ പണി പൂര്‍ത്തീകരിച്ചു. 2011 ലെ സാമ്പത്തിക സര്‍വേയില്‍ ഉള്‍പെട്ട ലിസ്റ്റില്‍ നിന്നാണു ഗുണഭോക്താക്കളെ കണ്ടെണ്ടത്തുന്നത്. ഇതു കൊണ്ടു തന്നെ കുറ്റമറ്റ രീതിയില്‍ ഉപഭോക്താക്കളെ കണ്ടെണ്ടത്താന്‍ കഴിയാറില്ലെന്നും ഇന്നും വീടുകള്‍ ലഭിക്കാത്ത അനേകം ആളുകള്‍ ഗ്രാമങ്ങളില്‍ ഉണ്ടണ്ടന്നും അധികൃതര്‍ പറയുന്നു. അതേസമയം, ഐ.എ.വൈ പദ്ധതി ന്യൂനപക്ഷത്തിനും പട്ടിക വിഭാഗത്തിനും മാത്രമായി ചുരുക്കിയതിനാല്‍ പൊതുവിഭാഗത്തിന് വീടു ലഭിക്കുന്നില്ലെന്ന പരാതിയുമുണ്ടണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."