യുവതരംഗം ഗ്രന്ഥശാലയ്ക്ക് സ്വന്തം കെട്ടിടമായി
പാലോട്: ഒരുഗ്രാമത്തിന് കാല്‍നൂറ്റാണ്ട് കാലമായി വായനയുടെ വെളിച്ചം പകരുന്ന താന്നിമൂട് യുവതരംഗം ഗ്രന്ഥശാലക്ക് ഒടുവില്‍ സ്വന്തമായി കെട്ടിടമായി.
ജില്ലാപഞ്ചായത്ത് അംഗമായിരുന്ന സോഫീതോമസിന്റെ ഫണ്ടില്‍നിന്നും അനുവദിച്ച പത്ത് ലക്ഷം ചെലവിട്ടാണ് കെട്ടിടം പണി പൂര്‍ത്തീകരിച്ചത്. കഴിഞ്ഞദിവസം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു വായനയുടെ പുതിയ താവളം നാടിനു സമര്‍പ്പിച്ചു.
ഗ്രന്ഥശാലസമാഹരിച്ച ആയിരം പുതിയപുസ്തകങ്ങള്‍ സോഫീ തോമസ് വിതരണോദ്ഘാടനം നടത്തി. മലയോരവികസന സാധ്യതതകള്‍ എന്നവിയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ മുഹമ്മദ് ഷാഫി, പി.എസ്.ദിവാകരന്‍നായര്‍, ഡി.രഘുനാഥന്‍നായര്‍, നിസാര്‍ മുഹമ്മദ് സുല്‍ഫി, ഡി.പുഷ്‌ക്കരാനന്ദന്‍ എന്നിവര്‍ സംസാരിച്ചു.
ഗ്രന്ഥശാലപ്രസിഡന്റ് കൊച്ചുവിളഅന്‍സാരി അധ്യക്ഷനായ പൊതുസമ്മേളനത്തില്‍ പി.ചിത്രകുമാരി, കാഞ്ഞിരംപാറമോഹനന്‍, താന്നിമൂട് ഷംസുദ്ദീന്‍, എം.എം.ഫൈസല്‍, നസീമ ഇല്ല്യാസ് പ്ലാമൂട് അജി, പള്ളിവിളസലീം എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."