സമ്പൂര്‍ണ ശുചിത്വ പഞ്ചായത്ത്പ്രഖ്യാപനം പ്രഹസനമാകുന്നു
കൊടുവായൂര്‍: സമ്പൂര്‍ണ്ണ ശുചിത്വ പഞ്ചായത്ത് (ഒ.ഡി.എഫ്) പ്രഖ്യാപനം പ്രഹസനമാകുന്നു. ജില്ലയിലെ പഞ്ചായത്തുകളില്‍ എല്ലാ വീടുകള്‍ക്കും കക്കൂസ് നിര്‍മിക്കുകയെന്ന സ്വച്ച് ഭാരത് മിഷന്‍ പദ്ധതിപ്രകാരമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിച്ചെങ്കിലും മിക്ക പഞ്ചായത്തുകളിലും കക്കൂസ് നിര്‍മാണം അരംഭിക്കുന്നതിനു മുന്‍പ് ഒ.ഡി.എഫ് പ്രഖ്യാപനം ധിറുതി പിടിച്ച് നടത്തുകയാണ്. ചിറ്റൂര്‍ താലൂക്കില്‍ ഒ.ഡി.എഫ് പ്രഖ്യാപനത്തിന് ഉദ്യോഗസ്ഥര്‍ക്കിടയില്‍ മത്സരമാണ് നടക്കുന്നത്. ഇതിനെതിരേ സമഗ്രമായ അന്വേഷണം നടത്തി ബന്ധപെട്ടവര്‍ക്കെതിരേ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കക്കൂസ് നിര്‍മ്മിക്കുുന്നതിനായി ആദ്യം ഉപഭോക്താവിന്റെ അക്കൗണ്ടിലേക്ക് അയ്യായിരം രൂപയാണ് എത്തുന്നത്. കക്കൂസ് നിര്‍മിച്ച് ഫോട്ടൊ സഹിതം പഞ്ചായത്തില്‍ നല്‍കുകയാണെങ്കില്‍ ശേഷിക്കുന്ന തുക ലഭിക്കുമന്ന് പഞ്ചായത്ത് അധികൃതര്‍ ഗുണഭോക്തവിനെ അറിയിക്കുന്നുണ്ടെങ്കിലും ഈ തുക ലഭിക്കുവാന്‍ നീണ്ട കാത്തിരിപ്പും പഞ്ചായത്ത് ഓഫിസിലേക്ക് കയറിയിറങ്ങലുമാണെന്ന് കൊടുവായൂര്‍, പുതുനഗരം, പെരുവെമ്പ് പഞ്ചായത്തിലുള്ളവര്‍ പറയുന്നു.
15,400 രൂപ നല്‍കുന്ന പദ്ധതിയില്‍ ശേഷിക്കുന്ന തുക നല്‍കുമ്പോള്‍ ബന്ധപെട്ട ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിക്കാനെത്തിയാല്‍ ആയിരം രൂപ കൈക്കൂലിയും നല്‍കണമെന്ന് നിര്‍ബന്ധം നിര്‍ദ്ധനരായ നാട്ടുകാരെ വലക്കുകയാണ്. ചിലര്‍ അഞ്ഞൂറ് രൂപ നല്‍കിയാണ് ഉധ്യോഗസ്ഥരെ തൃപ്തിപെടുത്തുന്നത്.
സമ്പൂര്‍ണ്ണ ശൗചാലയ പഞ്ചായത്തായി പ്രഖ്യാപിക്കാനൊരുങ്ങുന്ന പഞ്ചായത്തുകളിലും പ്രഖ്യാപിച്ച് പഞ്ചായത്തുകളിലും ഗുണഭോക്താക്കളെ പൂര്‍ണമായും പരിഗണിക്കാത്തതിനാല്‍ സമ്പൂര്‍ണ ഒ.ഡി.എഫ് പ്രഖ്യാപനം പ്രഹസനമാകുന്നതായി സാക്ഷരതാ പ്രേരക്മാരും നാട്ടുകാരും ആരോപിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."