കൊടുങ്ങല്ലൂരില്‍ കോണ്‍ഗ്രസിന് ഉച്ചഭാഷിണിയും ലൈറ്റും നല്‍കില്ലെന്ന് അസോസിയേഷന്
കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂരില്‍ കോണ്‍ഗ്രസ് നടത്തുന്ന പരിപാടികള്‍ക്ക് ഇനി മുതല്‍ ഉച്ചഭാഷിണിയും ലൈറ്റ് സംവിധാനങ്ങളും നല്‍കേണ്ടെന്ന് മേഖല ലൈറ്റ് ആന്റ് സൗണ്ട് വെല്‍ഫെയര്‍ അസോസിയേഷന് തീരുമാനിച്ചു. അസോസിയേഷന്റെ ശനിയാഴ്ച നടന്ന കുടുംബ സംഗമത്തിന്റ ഭാഗമായി സ്ഥാപനങ്ങള്‍ മുടക്കമായിരുക്കുമെന്നും അതിനാല്‍ അന്നത്തെ പരിപാടികള്‍ മാറ്റിവെക്കണമെന്നും ആവശ്യപ്പെട്ട് അസോസിയേഷന് എല്ലാ രാഷ്ട്രീയ സംഘടനകള്‍ക്കും കത്ത് നല്‍കിയിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് തങ്ങളുടെ അഭ്യര്‍ഥന നിരസിക്കുകയും പുറത്തു നിന്നും ഉച്ചഭാഷിണി സംഘടിപ്പിച്ച് ധര്‍ണ നടത്തുകയും ചെയ്തുവെന്നും ഇതു ചോദ്യം ചെയ്തപ്പോള്‍ ഗുണ്ടകളെന്നും തെമ്മാടികളന്നെും വിളിച്ച് ആക്ഷേപിച്ച് പ്രസംഗിക്കുകയും ചെയ്തതായി അസോസിയേഷന് ആരോപിച്ചു. ഇതില്‍ പ്രതിഷേധിച്ചാണ് ബഹിഷ്കരണ തീരുമാനമെന്നും അസോസിയേഷന് അറിയിച്ചു.
സംഭവുമായി ബന്ധപ്പെട്ട് ശനിയാഴ്ച വൈകീട്ട് ഇരുകൂട്ടരും തമ്മില്‍ വടക്കേനടയില്‍ ഉടലെടുത്ത സംഘര്‍ഷാവസ്ഥ പൊലിസ് ഇടപെട്ടാണ് ഒഴിവാക്കിയത്. ഇതേത്തുടര്‍ന്ന് അനുവാദമില്ലാതെ ധര്‍ണ നടത്തിയതിന് നേതാക്കളടക്കം ഇരുനൂറോളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരേയും പ്രകടനം നടത്തിയതിന് മുപ്പതോളം ലെറ്റ് ആന്റ് സൗണ്ട് വെല്‍ഫെയര്‍ അസോസിയേഷന് പ്രവര്‍ത്തകര്‍ക്കെതിരേയും കൊടുങ്ങല്ലൂര്‍ പൊലിസ് കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."