ലഹരി വില്‍പന: എക്‌സൈസ്-പൊലിസ് പരിശോധനയില്‍ രണ്ടുപേര്‍ പിടിയില്‍
വടകര: നിരോധിത പുകയില ഉല്‍പന്നങ്ങളും ലഹരി വില്‍പനയും പിടികൂടാന്‍ എക്‌സൈസും പൊലിസും സംയുക്ത പരിശോധന നടത്തി. വിദ്യാലയങ്ങളുടെ സമീപവും വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ചും ലഹരി വില്‍പന നടക്കുന്നതായുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
വടകര, എടച്ചേരി, ചോമ്പാല പൊലിസും എക്‌സൈസും സംയുക്തമായി ഇന്നലെ രണ്ടു മുതല്‍ അഞ്ചു വരെയാണ് പരിശോധന നടത്തിയത്. ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന കോര്‍ട്ടേഴ്‌സുകളിലും പരിശോധന നടത്തിയ സംഘം കിലോ കണക്കിന് പുകയില ഉല്‍പന്നങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്.
പരിശോധനയില്‍ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ വില്‍പന നടത്തുന്ന രണ്ടു കച്ചവടക്കാരെ അറസ്റ്റ് ചെയ്തു. നാദാപുരം റോഡ് അഞ്ചുമൂല പറമ്പത്ത് മുഹമ്മദ് (63), വടകര പുതിയാപ്പ് അഷ്‌കര്‍ (38) എന്നിവരാണ് പിടിയിലായത്. ഇതില്‍ അഷ്‌കറിന് വടകര താഴെ അങ്ങാടിയില്‍ കടയുണ്ട്. നാലുകിലോ കൊല്‍ക്കത്ത പുകയില, മൂന്നു പായ്ക്കറ്റ് രസ്‌ന പുകയില, ചീരപന്ന എന്ന പുകയില ഉല്‍പന്നം (നാലു ടിന്‍), മറ്റു പേരുകളിലുള്ള മുപ്പതോളം ടിന്‍ ഉല്‍പന്നങ്ങള്‍, സ്‌കൂള്‍ പരിസരങ്ങളില്‍ വില്‍പന നടത്തിയ ബീഡി, സിഗരറ്റ്, പുകയില ഉല്‍പന്നങ്ങള്‍ എന്നിവയാണ് പിടിച്ചെടുത്തത്. എടച്ചേരി, വടകര, ചോമ്പാല എസ്.ഐമാരും എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ ഹേമന്ത് കുമാറും പരിശോധനയ്ക്ക് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."