മാധ്യമവിലക്ക് ജനാധിപത്യത്തോടുള്ള വെല്ലുവിളി: മന്ത്രി എ.കെ ബാലന്
കൊച്ചി: കോടതികളില്‍ മാധ്യമപ്രവര്‍ത്തകരെ വിലക്കിയ നടപടി ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് നിയമമന്ത്രി എ.കെ ബാലന്.
മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുള്ള തര്‍ക്കം പരിഹരിക്കപ്പെടാത്തത് ജുഡിഷറിയ്ക്കും എക്സിക്യൂട്ടിവിനും അപമാനമാണെന്നും മന്ത്രി കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഹൈക്കോടതിയില്‍ എന്താണ് സംഭവിക്കുന്നതെന്ന് പൊതുജനം അറിയണം. നിലവിലുള്ള പ്രശ്നം നിര്‍ഭാഗ്യകരമാണ്.
പരിഹാസ്യവുമാണ്. പ്രശ്നത്തില്‍ ജനാധിപത്യത്തിന്റെ നെടുംതൂണുകളായ രണ്ട് കക്ഷികളാണുള്ളത്. രണ്ട് വിഭാഗത്തിനും പ്രശ്നങ്ങളുണ്ട്. ഒരു കോടതിവിധിയും ജനങ്ങളിലേക്ക് എത്തുന്നില്ലെന്നത് അപലപനീയമാണ്. പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സ്വാശ്രയവിഷയത്തില്‍ പ്രതിപക്ഷം ആരോപണങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കുന്നത്. ചട്ടവിരുദ്ധമായി തലവരിപ്പണം വാങ്ങിയതായി പരാതി ലഭിച്ചാല്‍ അന്വേഷിക്കുകയും വിജിലന്‍സിന് വിടുകയും ചെയ്യും.
സ്വാശ്രയ കോളജുകള്‍ എന്ന കുടത്തിലെ ഭൂതത്തിനെ മുന്‍മന്ത്രി എ.കെ ആന്റണിയാണ് പുറത്തുവിട്ടതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."