HOME
DETAILS

സൗമ്യവധം: അഡ്വക്കേറ്റ് ആളൂരിന്റെ വെളിപ്പെടുത്തല്‍ അന്വേഷിക്കും

  
backup
October 03 2016 | 02:10 AM

%e0%b4%b8%e0%b5%97%e0%b4%ae%e0%b5%8d%e0%b4%af%e0%b4%b5%e0%b4%a7%e0%b4%82-%e0%b4%85%e0%b4%a1%e0%b5%8d%e0%b4%b5%e0%b4%95%e0%b5%8d%e0%b4%95%e0%b5%87%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%86


തിരുവനന്തപുരം: സൗമ്യവധക്കേസ് പ്രതി ഗോവിന്ദച്ചാമിക്കുപിന്നില്‍ ലഹരി മാഫിയയാണെന്ന അഡ്വക്കേറ്റ് ബി.എ ആളൂരിന്റെ വെളിപ്പെടുത്തല്‍ പൊലിസ് അന്വേഷിക്കും. വെളിപ്പെടുത്തല്‍ ഗൗരവത്തോടെ കാണുന്നുവെന്നും ഗോവിന്ദച്ചാമിയുടെ മയക്കുമരുന്ന് മാഫിയാബന്ധം പരിശോധിക്കുമെന്നും ഡി.ജി.പി ലോക്‌നാഥ് ബഹ്‌റ വ്യക്തമാക്കി.
ഇതിനായി പ്രത്യേക അന്വേഷണസംഘം രൂപീകരിക്കും. മുംബൈയിലെ പനവേല്‍ മേഖലയില്‍ മയക്കുമരുന്ന് വില്‍പനയും കവര്‍ച്ചയും നടത്തുന്ന സംഘമാണു ഗോവിന്ദച്ചാമിക്കുവേണ്ടി ഹാജരാകാന്‍ തന്നെ ചുമതലപ്പെടുത്തിയതെന്നു കഴിഞ്ഞദിവസം അഡ്വ.ആളൂര്‍ മാധ്യമങ്ങളോടു പ്രതികരിച്ചിരുന്നു. ഈ സാഹചര്യത്തില്‍ അന്വേഷണത്തില്‍ മുംബൈ പൊലിസിന്റെ സഹായംതേടും.
ഗോവിന്ദച്ചാമിയുടെ സാമ്പത്തിക സ്രോതസിനെക്കുറിച്ച് അന്വേഷിക്കണമെന്നു നേരത്തെ മനുഷ്യാവകാശ കമ്മിഷനും ആവശ്യപ്പെട്ടിരുന്നു.
 സൗമ്യയുടെ മരണം നടന്ന് അഞ്ച്‌വര്‍ഷം പിന്നിടുമ്പോഴാണ് ആളൂരിന്റെ വെളിപ്പെടുത്തല്‍ പുറത്തുവരുന്നത്. ഗോവിന്ദച്ചാമി മയക്കുമരുന്ന് മാഫിയയിലെ കണ്ണിയാണെന്നും ഇയാള്‍ ട്രെയിനില്‍ കവര്‍ച്ചയും മയക്കുമരുന്ന് വില്‍പനയും നടത്തിയിരുന്നതായും ആളൂര്‍ വ്യക്തമാക്കിയിരുന്നു. മയക്കുമരുന്ന് വില്‍പന നടത്തുന്ന സംഘത്തില്‍ മലയാളികള്‍ ഉള്‍പ്പടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുമുണ്ട്.
ഇവര്‍ക്കുവേണ്ടി നിരവധി കേസുകളില്‍ താന്‍ കോടതികളില്‍ ഹാജരായിട്ടുണ്ട്. കേസ് ഏല്‍പ്പിക്കുന്ന ഘട്ടത്തില്‍ ഇക്കാര്യങ്ങള്‍ രഹസ്യമായി വയ്ക്കണമെന്നു ആവശ്യപ്പെട്ടിരുന്നു. കേസ് നടത്തിപ്പിന്റെ മുഴുവന്‍ ചെലവും തന്റെ ഫീസും സംഘം കൃത്യമായി നല്‍കുന്നുണ്ട്. തന്റെ ഒരു സുഹൃത്തുവഴിയാണ് ഇവരുമായുള്ള പരിചയം.
ഈ സംഘത്തിലുള്ളവരുടെ കേസുകള്‍ നടത്തുകയും പലരെയും കുറ്റവിമുക്തരാക്കുകയും ചെയ്തിരുന്നു. ഇന്റര്‍നെറ്റ് അടക്കമുള്ള മാധ്യമങ്ങളിലൂടെ അന്വേഷിച്ചാണ് കേസ്‌നടത്താന്‍ പ്രാപ്തിയുള്ളവരെ സംഘം കണ്ടെത്തുന്നത്.
അന്യസംസ്ഥാനങ്ങളില്‍നിന്നുള്ളവരാണ് പലപ്പോഴും തന്നെ കേസ് ഏല്‍പ്പിക്കാറുള്ളത്. ഗോവിന്ദച്ചാമിക്ക് വധശിക്ഷ വിധിച്ച കീഴ്‌ക്കോടതി വിധിക്കെതിരേ കേസ് സുപ്രിം കോടതി പരിഗണിക്കുന്ന ഘട്ടത്തിലും പനവേലിലുള്ള സംഘം തന്നെ സമീപിച്ചിരുന്നു. സൗമ്യയെ ഗോവിന്ദച്ചാമി മാനഭംഗപ്പെടുത്തിയിട്ടില്ലെന്നും മാനഭംഗം തെളിയിക്കാന്‍ പൊലിസ് സമര്‍പ്പിച്ച രേഖകള്‍ കെട്ടിച്ചമച്ചതാണെന്നുമാണ് ആളൂരിന്റെ വാദം.
സൗമ്യ വധക്കേസില്‍ അഡ്വ.ബി.എ ആളൂര്‍ ഹാജരായതുമുതല്‍ ഗോവിന്ദച്ചാമിക്കു പിന്നില്‍ ആരാണെന്നതു സംബന്ധിച്ചു ഉയര്‍ന്ന വന്‍ചര്‍ച്ചകള്‍ക്കാണ് വെളിപ്പെടുത്തലോടെ വിരാമമായിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബൂദബിയിൽ ഒക്ടോബർ 9 വരെ മഴയ്ക്ക് സാധ്യത

uae
  •  2 months ago
No Image

വ്യാപക ട്രാഫിക് പരിശോധനയുമായി കുവൈത്ത്; 42,245 നിയമലംഘനങ്ങൾ കണ്ടെത്തി

Kuwait
  •  2 months ago
No Image

സഊദി അറേബ്യ: അൽ ഉലയിലെ ആകാശോത്സവം സമാപിച്ചു

Saudi-arabia
  •  2 months ago
No Image

ഷാർജ; പെർഫ്യൂംസ് ആൻഡ് ഊദ് എക്സിബിഷന്റെ രണ്ടാം പതിപ്പിന് ആരംഭം

uae
  •  2 months ago
No Image

വ്യവസായി മുംതാസ് അലിയുടെ ആത്മഹത്യക്ക് പിന്നില്‍ ആറംഗ സംഘം; ഹണിട്രാപ്പില്‍പ്പെടുത്തി 50 ലക്ഷം രൂപ കൈക്കലാക്കി

National
  •  2 months ago
No Image

പ്രവാസികൾക്ക് തിരിച്ചടിയായി ഒമാന്റെ പുതിയ തീരുമാനം; സെമി സ്കിൽഡ് തൊഴിലുകളിൽ വ്യവസായ ലൈസൻസ് നിയന്ത്രണം

oman
  •  2 months ago
No Image

ഗോൾഡൻ വിസ; സ്വകാര്യ സ്‌കൂൾ അധ്യാപകർക്ക് 15 മുതൽ അപേക്ഷിക്കാം

uae
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-07-10-2024

PSC/UPSC
  •  2 months ago
No Image

ഡിജിറ്റൽ ചാനലുകളിലൂടെ ആർ.ടി.എക്ക് 3.7 ബില്യൺ ദിർഹം വരുമാനം

uae
  •  2 months ago
No Image

ഇസ്രാഈലിന് തിരിച്ചടി; ഹിസ്ബുല്ല ആക്രമണത്തിൽ ഐഡിഎഫ് ചീഫ് വാറന്റ് ഓഫീസര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

International
  •  2 months ago