മലപ്പുറത്ത് വീണ്ടും സ്‌കൂള്‍ വാഹനം അപകടത്തില്‍ പെട്ടു; എട്ടു കുട്ടികള്‍ക്ക് പരുക്ക്
മലപ്പുറം: ജില്ലയിലെ വേങ്ങര ഊരകത്തെ സ്വകാര്യ സ്‌കൂള്‍ വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് എട്ടു വിദ്യാര്‍ഥികള്‍ക്ക് പരുക്ക്. ഊരകം പീസ് പബ്ലിക് സ്‌കൂളിന്റെ വാഹനമാണ് വൈകീട്ട് മൂന്നുമണിയോടെ അപകടത്തില്‍ പെട്ടത്. സ്‌കൂള്‍ വിട്ട് കുട്ടികളുമായി വരുന്ന വാഹനത്തിന് ഊരകം കല്ലേങ്ങല്‍പടിയില്‍ വെച്ച് ബ്രേക്ക് നഷ്ടമാവുകയായിരുന്നു. നിയന്ത്രണം വിട്ട വാഹനം സമീപത്തെ മതിലിലിടിച്ച് തൊട്ടടുത്ത കല്ലുവെട്ട് കുഴിയിലേക്ക് മറിയുകയായിരുന്നു. മറിഞ്ഞ ഉടനെ വാഹനത്തില്‍ നിന്ന് പുക വന്നത് ഭീതി പരത്തി.
നാട്ടുകാരും അഗ്നിശമന സേനയും സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. ഗുരുതരമായി പരുക്കേറ്റ നാലുപേരെ കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയിലും ബാക്കിയുള്ളവരെ വേങ്ങരയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം മലപ്പുറത്ത് മറ്റൊരു സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരു കുട്ടി മരിക്കുകയും നാല്‍പതോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."