HOME
DETAILS
MAL
മക്ക ഐ.എസ് വേട്ട: കൊല്ലപ്പെട്ട തീവ്രവാദികളെ തിരിച്ചറിഞ്ഞു, നാലുപേരും സഊദിയുടെ ബ്ലാക് ലിസ്റ്റിലുള്ളവര്‍
backup
May 07 2016 | 07:05 AM
അബ്ദുസ്സലാം കൂടരഞ്ഞി
റിയാദ്: കഴിഞ്ഞ ദിവസം മക്കയില്‍ നടന്ന ഐ.എസ് വേട്ടയില്‍ കൊല്ലപ്പെട്ട നാലു തീവ്രവാദികളുടെയും പേരുവിവരങ്ങള്‍ സഊദി ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടു. നാലുപേരും ആഭ്യന്തര വകുപ്പിന്റെ ബ്ലാക് ലിസ്റ്റില്‍ ഉള്‍പ്പെട്ട തീവ്രവാദികളാണെന്ന് മന്ത്രാലയം വ്യക്തമാക്കി. സഊദി പൗരന്മാരായ സഈദ് ആയിദ് സഈദ് അല്‍ ദൈര് അല്‍ ശഹ്റാനി(46), മുബാറക് അബ്ദുള്ള അല്‍ ഫഹദ് ദോസരി (25), മുഹമ്മദ് സുലൈമാന്‍ അനസി(46), ആദില്‍ അബ്ദുള്ള ഇബ്റാഹീം അല്‍ മജ്മാജ് (27) എന്നിവരാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ട തീവ്രവാദികള്‍.
ഇതില്‍ അല്‍ ശഹ്റാനിയെ കൊടും കുറ്റവാളിയായി പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ അസീറിലെ എമര്‍ജന്‍സി സേനയുടെ പള്ളി ബോംബാക്രമണത്തിലും സുരക്ഷാ ഉദ്യോഗസ്ഥന്റെ മരണത്തിനിടയാക്കിയ നജ്റാന് പള്ളി സ്ഫോടനത്തിലെയും പ്രധാന പ്രതിയാണിയാള്‍. കിഴക്കന്‍ പ്രവിശ്യയിലെ അല്‍ ഹസ പള്ളി സ്ഫോടനം, ദമാമിലെ അനൂദ് പള്ളി സ്ഫോടനം, ഖത്വീഫ് പള്ളി സ്ഫോടനം, തുടങ്ങി അനേകം കേസുകളിലെ പ്രതിയാണ് സുലൈമാന്‍ അനസിയെന്നും കുറ്റവാളിയെ ജയില്‍ മോചിതനാക്കണമെന്നാവശ്യപ്പെട്ട് അല്‍ഹസയില്‍ നടത്തിയ റാലിയുടെ സൂത്രധാരനാണ് അല്‍ മജ്മജ് എന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
മക്കയില്‍ ഇന്നലെ നടന്ന തീവ്രവാദ വേട്ടയില്‍ രണ്ട് തീവ്രവാദികള്‍ പോലീസ് വെടിവെപ്പിലും മറ്റു രണ്ടു പേര് ബെല്‍റ്റ് ബോംബ് പൊട്ടിയുമാണ് കൊല്ലപ്പെട്ടത്. കൂടാതെ ബോംബ് നിര്‍മാണത്തിനുപയോഗിക്കുന്ന അലൂമിനിയം പൗഡര്‍, മറ്റു വസ്തുക്കളടങ്ങുന്ന രണ്ടു ബാഗുകള്‍ പോലീസ് കണ്ടെടുത്തു.കലാനിഷ് കോവ് തോക്കുകള്‍, രണ്ടു പിസ്റ്റളുകള്‍, ബെല്‍റ്റ് ബോംബുകള്‍, 15 ബോംബുകള്‍ എന്നിവയും കണ്ടെടുത്തെന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. സംഘത്തെ കൊലപ്പെടുത്തിയതോടെ മക്കയെ ലക്ഷ്യം വെച്ച് ഐ.എസ് നടത്താനിരുന്ന വന്‍ സ്ഫോടനമാണ് സുരക്ഷാ സേന തകര്‍ത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."