പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര സംഘം കരുളായിയില്‍
കരുളായി: പഞ്ചായത്തില്‍ നടപ്പാക്കുന്ന സന്‍സദ് ആദര്‍ശ് ഗ്രാമ യോജന (സാഗി)യുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ദേശീയ പ്രതിനിധി സംഘം കരുളായിയിലെത്തി. ഗ്രാമ വികസന മന്ത്രാലയം പ്രതിനിധിയും സാഗി ദേശീയ കണ്സല്ട്ടന്റുമായ സീമ ഭാസ്ക്കരാണ് എത്തിയത്. വിവിധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ ശേഷം വര്‍ഡുകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന വിശേഷാല്‍ ഗ്രാമ സഭകളിലെത്തിയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.
ശുചിത്വ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പഞ്ചായത്തിലെ 15 വാര്‍ഡിലും വിശേഷാല്‍ ഗ്രാമസഭകള്‍ വിളിച്ചുചേര്‍ത്തത്.
പഞ്ചായത്ത് പ്രസിഡന്റ് വി.അസൈനാര്‍ ഗ്രാമസഭകള്‍ ഉദ്ഘാടനം ചെയ്തു. കെ.ഷെരീഫ അധ്യക്ഷയായി. ശുചിത്വമിഷന് ജില്ലാ കോഡിനേറ്റര്‍ ടി.പി ഹൈദ്രാലി, പഞ്ചായത്ത് സെക്രട്ടറി ശിവദാസന്‍ നായര്‍, എ.പി ഫൈസല്‍ എന്നിവര്‍ കേന്ദ്ര സംഘത്തോടൊപ്പം ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."