കായല്‍ നികത്തല്‍; സി.പി.എം മാര്‍ച്ച് നടത്തി
എടപ്പാള്‍: സംസ്ഥാനപാതയോരത്ത് പ്രവര്‍ത്തിക്കുന്ന സ്വകാര്യ ആയുര്‍വേദ ആശുപത്രി അനധികൃതമായി മാണൂര്‍ കായല്‍ നികത്തുന്നുവെന്നാരോപിച്ച് സി.പി.എം പ്രവര്‍ത്തകര്‍ ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തി കായല്‍ കൈയേറി നികത്തിയ സ്ഥലത്ത് കൊടിനാട്ടി. മാര്‍ച്ച് കഴിഞ്ഞ് തിരിച്ചുപോകുന്ന പ്രവര്‍ത്തകരോട് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന വിദേശി അറബി പൗരന് രൂക്ഷമായി പ്രതികരിച്ചു. ഇതില്‍ പ്രകോപിതരായ പ്രവര്‍ത്തകര്‍ അറബിയെ കൈയേറ്റം ചെയ്തു. തുടര്‍ന്ന് നേതാക്കള്‍ ഇടപെട്ട് തര്‍ക്കം പരിഹരിക്കുകയായിരുന്നു.
കായല്‍ നികത്തുന്നതിന് കലക്ടര്‍ സ്റ്റോപ്പ്മെമ്മോ നല്‍കിയിട്ടും ഓണം പെരുന്നാള്‍ അവധി ദിനങ്ങള്‍ മറയാക്കി കൂടുതല്‍ സ്ഥലം മണ്ണിട്ട് നികത്തിയെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. ഇതില്‍ പ്രതിഷേധിച്ചാണ് സി.പി.എമ്മിന്റെ നേതൃത്വത്തില്‍ പ്രകടനം നടത്തിയത്. തുടര്‍ന്ന് വിഷയത്തില്‍ അടിയന്തിര ശ്രദ്ധ ആവശ്യപെട്ട് വകുപ്പ് മന്തിക്ക് പരാതി നല്കി. നേതാക്കന്മാരായ ഇ രാജഗോപാല്‍, ഇ.വി മോഹനന്, പി.പി മുഹമ്മദാലി, ഗണേഷ് കോലത്ര, കെ ബാബുരാജ് പ്രകടനത്തിന് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."