നിഹാല്‍ മുഹമ്മദിന് കൂട്ടുകാരുടെ അനുശോചനം
മുക്കം: കഴിഞ്ഞ ദിവസം ഇരുവഴിഞ്ഞിപ്പുഴയിലെ ചേന്ദമംഗല്ലൂര്‍ മംഗലശ്ശേരി കടവില്‍ നീന്തി കൊണ്ടിരിക്കെ മണല്ക്കുഴിയില് താഴ്ന്ന് മരണമടഞ്ഞ നിഹാല്‍ മുഹമ്മദിന് (13) സഹപാഠി കളുടെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. ചേന്ദമംഗല്ലൂര്‍ ഹയര്‍ സക്കന്‍ഡറി സ്കൂളില്‍ നടന്ന പ്രത്യേക അസംബ്ലിയില്‍ മുക്കം എ.ഇ.ഒ ലൂക്കോസ് മാത്യു, ഹെഡ്മാസ്റ്റര് യു.പി മുഹമ്മദലി, ബന്ന ചേന്ദമംഗല്ലൂര്‍, എ.അബ്ദുല്‍ ഗഫൂര്‍, സി.കെ മുജീബുറഹ്മാന്‍, പ്രമോദ് സമീര്‍, വിദ്യാര്‍ഥികളായ അഫ്ലഹ് അമീന്, ഹിബ രഹ്ന സംസാരിച്ചു.
ജി.എം.യു.പി സ്കൂളില്‍ ചേര്‍ന്ന അനുശോചന അസംബ്ലിയില്‍ ഹെഡ്മാസ്റ്റര് കെ.സുരേന്ദ്രന്, സാജിദ് പുതിയോട്ടില്‍, എന്‍. ആരിഫ, സ്കൂള്‍ ലീഡര്‍ അഭിഷേക് സംസാരിച്ചു .
അല്‍ മദ്റസത്തുല്‍ ഇസ്ലാമിയയില്‍ ചേര്‍ന്ന യോഗത്തില്‍ സദര്‍ മുഅല്ലിം സി. ഇസ്ഹാഖ് അധ്യക്ഷനായി. കെ. മുഹമ്മദ്, യുസ്ര്, ഹിബ രഹ്ന, മഹ്ഫൂസ, ഹെന്ന, ആയിശ നൂന് റംസാന്, ആശിഖ്, ലയിന്‍ ഫൈസല്‍, ശഹീന്‍, അദ്നാന് ഷമീര്‍ അനുശോചിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."