HOME
DETAILS
MAL
വ്യാജ ത്വരീഖത്തുകള്ക്കെതിരേ ജാഗ്രത പാലിക്കണം
backup
October 03 2016 | 22:10 PM
കണ്ണൂര്‍: വേങ്ങാട് കേന്ദ്രീകരിച്ചു നടക്കുന്ന വ്യാജവും അധാര്‍മികവുമായ ത്വരീഖത്തിനെതിരെ സമൂഹം ജാഗ്രത പാലിക്കണമെന്ന് സുന്നി മഹല്ല് ഫെഡറേഷന് ജില്ലാ പ്രവര്‍ത്തക സമിതി യോഗം ആവശ്യപ്പെട്ടു. ദീനിന് തീര്‍ത്തും അന്യമായ ഈ വ്യജ ത്വരീഖത്തിന്റെ പൊള്ളത്തരങ്ങള്‍ വീശദീകരിച്ച് അടുത്ത വെള്ളിയാഴ്ച്ച ഖത്തീബുമാര്‍ ഉദ്ബോധനം നടത്തും. സംസ്ഥാന ഓര്‍ഗനൈസര്‍ എ.കെ ആലിപ്പറമ്പ ഉദ്ഘാടനം ചെയ്തു. കെ.കെ മുഹമ്മദ് അധ്യക്ഷനായി. പി.ടി മുഹമ്മദ് നയരേഖ വിശദീകരിച്ചു. മാണിയൂര്‍ അബ്ദുറഹ്മാന് ഫൈസി, പാലത്തായി മൊയ്തു ഹാജി, അഹ്മദ് തേര്‍ളായി, ടി.വി അഹ്മദ് ദാരിമി, കെ.പി അബ്ദുല്‍ അസീസ്, അര് അബ്ദുല്ല ഹാജി, സി മുഹമ്മദ്കുഞ്ഞി ഹാജി, മുസ്തഫ കൊട്ടില, എന്‍.എ അബൂബക്കര്‍, സി ഉസ്മാന് ഹാജി മാട്ടൂല്‍, എം.വി നജീബ്, ഹുസൈന് പൊയില്‍, റഹീം ചെമ്പാട്, ഉസ്മാന് ഹാജി വേങ്ങാട് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."