HOME
DETAILS
MAL
പുരുഷനേക്കാള്‍ മുന്നിലെത്തുന്നതല്ല സ്ത്രീ ശാക്തീകരണം: കാഞ്ചനമാല
backup
October 03 2016 | 22:10 PM
കണ്ണൂര്‍: പുരുഷന്മാരെക്കാളും മുന്നിലെത്തുന്നതോ വേഷവിധാനങ്ങളും ജീവിതരീതിയും മാറ്റിയെടുക്കന്നതോ അല്ല സ്ത്രീ ശാക്തീകരണമെന്നു കാഞ്ചനമാല. ഗാന്ധി സെന്റിനറി മെമ്മോറിയല്‍ സൊസൈറ്റി ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി വനിതാവേദിയുടെ നേതൃത്വത്തില്‍ നടത്തിയ സ്ത്രീ ശാക്തീകരണ കൂട്ടായ്മയില്‍ സംവദിക്കുകയായിരുന്നു കാഞ്ചനമാല. പരുഷന്മാരെപ്പോലെ പുകവലിക്കുന്നതോ മദ്യപിക്കുന്നതോ അല്ല സ്ത്രീയുടെ ശക്തി, മറിച്ച് സ്ത്രീകളുടെ മനസും ശരീരവുമാണു ശക്തിപ്പെടുത്തേണ്ടത്. പുരുന്മാര് സ്ത്രീകളുടെ നന്മ മനസിലാക്കണമെന്നും അവര്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി ദിവ്യ ഉദ്ഘാടനം ചെയ്തു. ഡോ. വി.എന്‍ രമണി അധ്യക്ഷയായി. പ്രൊഫ. എം.ജി മേരി, കെ.എം സ്വപ്ന സംസാരിച്ചു. കാര്‍ത്ത്യായനി, വാണി, കെ വല്ലി, സി ശ്രീലത പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."