കുപ്പമുടിയിലെ ജനകീയ സമരം അവസാനിപ്പിച്ചു
സുല്‍ത്താന്‍ ബത്തേരി: കഴിഞ്ഞ ഒന്‍പതു ദിവസമായി കൊളഗപ്പാറ -കുപ്പമുടിയില്‍ മദ്യശാല വരുന്നതിനെതിരേ ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിവന്ന രാപ്പകല്‍ സമരം താല്‍ക്കാലികമായി അവസാനിപ്പിച്ചു. കുപ്പമുടിയില്‍ ആരംഭിക്കാനിരുന്ന മദ്യശാല അമ്പലവയലിലെ നിലവിലെ കെട്ടിടത്തില്‍ തന്നെ പ്രവര്‍ത്തിക്കാന്‍ അനമതി ലഭിച്ച സാഹചര്യത്തിലാണ് സമരം അവസാനിപ്പിച്ചത്.
നിലവില്‍ അമ്പലവയില്‍ പ്രവര്‍ത്തിച്ചിരുന്ന വിദേശ മദ്യശാല കുപ്പമുടിയിലേക്ക് മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്നാണ് നാട്ടുകാരുടെ നേതൃത്വത്തില്‍ പാതയോരത്ത് പന്തല്‍ കെട്ടി സമരം ആരംഭിച്ചത്. സമരപന്തലില്‍ എല്ലാ ദിവസവും സ്ത്രീകളും കുട്ടികളുമടക്കം 100 കണക്കിനാളുകളാണ് മദ്യഷാപ്പ് വരുന്നതിനെതിരേ പ്രതിഷേധവുമായി സമരപ്പന്തലിലെത്തിയിരുന്നത്.
കൂടാതെ വിവധ രാഷ്ട്രീയകക്ഷികളും സമരത്തിന് പിന്തുണ നല്‍കിയിരുന്നു. അമ്പലവയലില്‍ പ്രവര്‍ത്തിച്ചിരുന്ന മദ്യശാലക്ക് അവിടെ പ്രവര്‍ത്തിക്കാന്‍ ഇക്കഴിഞ്ഞ 30 വരെയയാരുന്നു കോടതി അനുമതി നല്‍കിയിരുന്നത്. ഇതോടെ മദ്യശാല കുപ്പമുടിയിലേക്ക് എത്തുമെന്ന പ്രചാരണവും സജീവമായി.
ഇതിനിടെ ബിവ്‌കോയും ബില്‍ഡിങ് ഉടമയും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ അമ്പലവയലില്‍ മൂന്ന് മാസം കൂടി മദ്യശാല പ്രവര്‍ത്തിപ്പാക്കാന്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് കുപ്പമുടിയിലെ സമരം താല്‍ക്കാലികമായി അവസാനിപ്പിക്കാന്‍ ജനകീയ കമ്മിറ്റി തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."