പാചകവാതക വിതരണം പുനഃക്രമീകരിച്ചു
കോട്ടയം: കോട്ടയം താലൂക്കിലെ ഭാരത് ഗ്യാസ് വിതരണക്കാരായ കീര്‍ത്തി ഗ്യാസ് ഏജന്‍സിക്കുളള എല്‍.പി.ജി സിലിണ്ടര്‍ വിതരണം ഭാരത് ഗ്യാസ് നിര്‍ത്തി വച്ച സാഹചര്യത്തില്‍ ഏജന്‍സിയുടെ കീഴിലുളള ഉപഭോക്താക്കള്‍ക്ക് പാചക വാതക വിതരണം ചെയ്യാനുളള ചുമതല ബി.പി.സി.എല്ലിന്റെ മറ്റ് വിതരണക്കാരായ അരുണ്‍ ഗ്യാസ്, വിജയ ഗ്യാസ്, ലക്ഷ്മി ഗ്യാസ് എന്നീ ഏജന്‍സികള്‍ക്ക് നല്‍കിയതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഉപഭോക്താക്കള്‍ ഏത് ഗ്യാസ് ഏജന്‍സിയെയാണ് സമീപിക്കേണ്ടതെന്ന വിവരം ഫോണ്‍ നമ്പരില്‍ എസ്.എം.എസ് മുഖേന അറിയിക്കും.
റീഫില്‍ സിലിണ്ടര്‍ ആവശ്യമുളളവര്‍ (നേരത്തെ ബുക്ക് ചെയ്തവര്‍ ഉള്‍പ്പടെ) വീണ്ടും ഐ.വി.ആര്‍.എസ് മുഖേന ബുക്ക് ചെയ്യണം.
വീണ്ടും ബുക്ക് ചെയ്യുന്ന എല്ലാ ഉപഭോക്താക്കള്‍ക്കും സീനിയോരിറ്റി നോക്കാതെ വിതരണം ചെയ്യുമെന്ന് ബി.പി. സി. എല്‍ അധികൃതര്‍ അറിയിച്ചതായി ജില്ലാ സപ്ലൈ ഓഫീസറുടെ അറിയിപ്പില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."