നവജാത ശിശു മരിച്ചു; മാതാവായ അവിവാഹിതക്കെതിരെ കേസ്
ആര്‍പ്പൂക്കര: നവജാത ശിശു മരിച്ച സംഭവത്തില്‍ മാതാവായ ് യുവതിക്കെതിരെ പൊലീസ് കേസെടുത്തു. തിരുവല്ല സ്വദേശിനിയായ അവിവാഹിതയായ യുവതിക്കെതിരെയാണ് പൊലിസ് കേസെടുത്തത്.
യുവതി ഇപ്പോള്‍ ഗാന്ധിനഗര്‍ പൊലിസിന്റെ കസ്റ്റഡിയിലാണ്. ഞായറാഴ്ച വൈകീട്ടാണ് പ്രസവത്തെ തുടര്‍ന്ന് യുവതിയെ മാത്രമായി മെഡിക്കല്‍ കോളേജ് ഗൈനക്കോളജി വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. പരിശോധനയില്‍ യുവതി പ്രസവിച്ചതായി ഡോക്ടര്‍മാര്‍ വിലയിരുത്തി. ഇതിനിടയില്‍ ഇന്നലെ രാവിലെ യുവതിയുടെ പിതാവ് നവജാത ശിശുവിന്റെ മൃതദേഹം ബക്കറ്റിനുള്ളിലാക്കി മെഡിക്കല്‍ കോളജിലെ ഗൈനക്കോളജി വിഭാഗത്തില്‍ എത്തി. വിവരമറിഞ്ഞ ഡോക്ടര്‍മാര്‍ ആര്‍.എം.ഒ ഡോ. ആര്‍.പി രജത്തിനെ വിവരം ധരിപ്പിച്ചു. അദ്ദേഹമെത്തി നടത്തിയ പരിശോധനയിലാണ് മരിച്ച നവജാത ശിശു യുവതിയുടേതാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് വിവരം ഗാന്ധിനഗര്‍ പൊലിസിനെ അറിയിച്ചു. പൊലീസെത്തി ചോദ്യം ചെയ്തപ്പോഴാണ് യുവതി വിവരം പറയുന്നത്.
കഴിഞ്ഞ ദിവസം യുവതി വീട്ടിനുള്ളിലെ കക്കൂസില്‍ പ്രസവിക്കുകയായിരുന്നുവെന്നും വിവരം രക്ഷിതാക്കളില്‍ നിന്നു പോലും താന്‍ മറച്ചു വക്കുകയായിരുന്നുവെന്നും യുവതി പൊലിസിനോട് പറഞ്ഞു.
ഗര്‍ഭാവസ്ഥയിലെ വയറിനെ കുറിച്ച് ആരാഞ്ഞ വീട്ടുകാരോട് വയറ്റില്‍ നീരാണെന്നും മുഴയാണെന്നുമാണ് യുവതി പറഞ്ഞിരുന്നത്. പ്രസവശേഷം യുവതിക്ക് രക്തസ്രാവം ഉണ്ടാകുകയും തുടര്‍ന്ന് തിരുവല്ലയിലെ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിക്കുകയായിരുന്നു.
കുഞ്ഞിനെ കൊല ചെയ്തത് ആരെന്ന് ഇതുവരെ വ്യക്തമാക്കുവാന്‍ തയ്യാറായിട്ടില്ല.
പൊലിസ് ഇന്‍ക്വസ്റ്റ് തയ്യാറാക്കിയ ശേഷം ശിശുവിന്റെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മരണപ്പെട്ട നവജാത ശിശുവിന്റെ തലക്കും കഴുത്തിനും ഇടതു കാലിനും പരിക്കു സംഭവിച്ചിട്ടുള്ളതായി വ്യക്തമായതായി പൊലിസ് പറഞ്ഞു.
ഇന്ന് പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം യുവതിയെ കൂടുതല്‍ ചോദ്യം ചെയ്യുമെന്നും പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."