ബയോഗ്യാസ് പ്ലാന്റിന്റെ ടാങ്ക് പൊട്ടി ; ദുര്‍ഗന്ധത്തില്‍ വലഞ്ഞ് പരിസരവാസികള്‍
നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു
വെഞ്ഞാറമൂട്: ബയോഗ്യാസ് പ്ലാന്റിന്റെ സ്ലറി ടാങ്ക് പൊട്ടി മാലിന്യം പുറത്തേക്ക് ഒഴുകുന്നത് പരിസരവാസികളെ ദുരിതത്തിലാക്കുന്നു. പരാതി നല്‍കിയിട്ടും നടപടിയുണ്ടാകാത്തതില്‍ പ്രതിഷേധിച്ച് പ്രദേശവാസികള്‍ റോഡ് ഉപരോധിച്ചു.
നെല്ലനാട് പഞ്ചായത്തിനു കീഴില്‍ വെഞ്ഞാറമൂട് കിഴക്കേ റോഡിലുള്ള ചന്തയിലെ ബയോഗ്യാസ് പ്ലാന്റിന്റെ സ്ലറി ടാങ്കാണ് പൊട്ടിയൊഴുകുന്നത്. യഥാസമയം സ്ലറി ടാങ്കിലെത്തുന്ന മാലിന്യം നീക്കംചെയ്യേണ്ടതുണ്ട്. അതു കൃത്യമായി നടക്കാതെ വന്നതോടെ ടാങ്ക് പൊട്ടി മാലിന്യം പുറത്തേക്ക് ഒഴുകുകയായിരുന്നു. ഇതു സംഭവിച്ച അന്നുതന്നെ പരിസരവാസികളും ചന്തയിലെ കച്ചവടക്കാരും പഞ്ചായത്ത് അധികൃതരെ വിവരമറിയിച്ചു. രണ്ടുദിവസം പിന്നിട്ടിട്ടും നടപടിയുണ്ടായിട്ടില്ല. തുടര്‍ന്നാണ് ഇന്നലെ വൈകിട്ട് നാട്ടുകാര്‍ റോഡ് ഉപരോധിച്ചത്.
രണ്ടുമാസത്തിനുള്ളില്‍ മൂന്നാംതവണയാണ് ടാങ്ക് പൊട്ടി മാലിന്യം പുറത്തേക്കൊഴുകുന്നത്. സ്ലറി ടാങ്കിലെ മാലിന്യം കൃത്യസമയത്ത് നീക്കം ചെയ്യുന്നതില്‍ അധികൃതര്‍ വീഴ്ച വരുത്തുന്നതില്‍ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."