അംഗീകാരമുള്ള ഭാരവാഹികളെ സ്പോര്‍ട്സ് കൗണ്‍സിലില്‍ ഉള്‍പ്പെടുത്തണമെന്ന്
തിരുവനന്തപുരം: വേള്‍ഡ്, ഏഷ്യന്‍, ഇന്ത്യന്‍ ആം റസലിങ് ഫെഡറേഷനുകളുടെ അംഗീകാരമുള്ള സംസ്ഥാന ഔദ്യോഗിക ഭാരവാഹികളെ സ്പോര്‍ട്സ് കൗണ്‍സില്‍ രേഖകളില്‍ ഉള്‍പ്പെടുത്താനും പുറത്താക്കപ്പെട്ടവരെ നീക്കം ചെയ്യാനും നടപടിയെടുക്കണമെന്നു കേരള ആം റസലിങ് അസോസിയേഷന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പുറത്താക്കപ്പെട്ടവര്‍ സ്പോര്‍ട്സ് കൗണ്‍സിലില്‍ ഇപ്പോഴും തുടരുന്നത് അനീതിയാണ്.
എല്ലാ ഗെയിമിലും കൗണ്‍സിലിലെ അംഗത്വത്തിന് അഖിലേന്ത്യാ ഫെഡറേഷന്റെ അഫിലിയേഷന് ലെറ്റര്‍ നിര്‍ബന്ധമാണെന്ന ചട്ടം ലംഘിച്ച് അഫിലിയേഷന് ഇല്ലാത്തവരെ പ്രോത്സാഹിപ്പിക്കുന്നതു നീതീകരിക്കാന്‍ കഴിയില്ലെന്നും ഭാരവാഹികള്‍ പറഞ്ഞു. അസോസിയേഷന് സംസ്ഥാന വൈസ് പ്രസിഡന്റ് അശോകന് കുന്നുങ്ങല്‍, ജനറല്‍ സെക്രട്ടറി എ.വി.വിക്രമന്, ജോ. സെക്രട്ടറി പി.എ. അബ്ദുള്‍ അസീസ്, ജില്ലാ സെക്രട്ടറി ബിനു എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."