ഇരട്ടിമധുരം നുകര്‍ന്നു നിലമേലുകാര് ഒളിമ്പ്യന്‍ മുഹമ്മദ് അനസിന്റെ സഹോദരന് മുഹമ്മദ് അനീസിന് ലോങ് ജംപില്‍ സ്വര്‍ണം
കൊല്ലം: ഒളിമ്പ്യന്‍ മുഹമ്മദ് അനസിന്റെ സഹോദരന് മുഹമ്മദ് അനീസിന് ലോങ് ജംപില്‍ സ്വര്‍ണം.
ലക്നൗവില്‍ നടക്കുന്ന ദേശീയ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിനുവേണ്ടി 7.65 മീറ്റര്‍ ചാടിയാണ് അനീസ് ഒന്നാം സ്ഥാനം നേടിയത്. ഒളിമ്പിക്സില്‍ പങ്കെടുത്ത അനസിനു പുറമെ സഹോദരന് അനീസിന്റെ നേട്ടം നിലമേലുകാര്ക്ക് ഇരട്ടിമധുരമായി മാറിയിരിക്കുകയാണ്. നിലമേല്‍ വളയിടം അനസ് മന്‍സിലില്‍ പരേതനായ യഹിയയുടേയും ഷീനയുടേയും മക്കളാണ് ഇവര്‍. എറണാകുളത്തു നടന്ന ഇന്ര്ക്ലബ് അത്ലറ്റിക്സ് മീറ്റില്‍ റെക്കോര്‍ഡ് നേട്ടം കൈവരിച്ച അനീസ് ബാംഗ്ലൂരില്‍ നടന്ന ഇന്ത്യന്‍ ഗ്രാന്റ് പ്രീയില്‍ സ്വര്‍ണവും നേടിയിരുന്നു. കായികാധ്യാപകനായ അന്‍സറിന്റെ ശിക്ഷണത്തിലാണ് അനീസും പരിശീലനത്തിന് തുടക്കംകുറിച്ചത്. ഇപ്പോള്‍ തിരുവനന്തപുരം സായിയിലാണ് പരിശീലനം. 39 വര്‍ഷത്തിനുശേഷമാണ് നാഷണല്‍ ഓപ്പണ്‍സില്‍ ഒരു മലയാളി സ്വര്‍ണം കൈവരിക്കുന്നത്. 1977ന് മുമ്പ് സുരേഷ്ബാബുവാണ് ഏറ്റവും ഒടുവിലായി കേരളത്തിനുവേണ്ടി മെഡല്‍ നേടിയത്.
നിലമേലിലെ വിവിധ സംഘടനകളുടേയും കമ്മിറ്റികളുടേയും നേതൃത്വത്തില്‍ അനീസിനും അനസിനും ഇപ്പോള്‍ സ്വീകരണപരിപാടികള്‍ നടത്തിവരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."