HOME
DETAILS

ജയലളിതയുടെ ആരോഗ്യനില: തമിഴ്‌നാട് സര്‍ക്കാര്‍ സമ്മര്‍ദത്തില്‍

  
backup
October 04, 2016 | 2:34 PM

%e0%b4%9c%e0%b4%af%e0%b4%b2%e0%b4%b3%e0%b4%bf%e0%b4%a4%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%86%e0%b4%b0%e0%b5%8b%e0%b4%97%e0%b5%8d%e0%b4%af%e0%b4%a8%e0%b4%bf%e0%b4%b2-%e0%b4%a4%e0%b4%ae

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനില വെളിപ്പെടുത്തണമെന്ന മദ്രാസ് ഹൈക്കോടതിയുടെ ആവശ്യം സമ്മര്‍ദത്തിലാക്കിയത് തമിഴ്‌നാട് സര്‍ക്കാറിനെയാണ്.

 


ഹൈക്കോടതിയുടെ ആവശ്യപ്രകാരം ബുധനാഴ്ച സര്‍ക്കാര്‍ ജയലളിതയുടെ ആരോഗ്യസ്ഥിതി റിപ്പോര്‍ട്ട് പുറത്തുവിടേണ്ടി വരും.

 

ജയലളിതയുടെ ആരോഗ്യ സ്ഥിതിയെ പറ്റിയുള്ള ഊഹാപോഹങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ യഥാര്‍ഥ്യം പുറത്തുകൊണ്ടുവരണമെന്നാണ് പൊതുപ്രവര്‍ത്തകനായ ട്രാഫിക് രാമസ്വാമി ഹരജിയിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.

 

ജയലളിതയുടെ ആരോഗ്യം സുഖപ്പെടുന്നതുവരെ ഒരു ഇടക്കാല മുഖ്യമന്ത്രിയെ നിയമിക്കണമെന്നും രമസ്വാമി ആവശ്യപ്പെട്ടിട്ടുണ്ട്.

 

ജയലളിതയുടെ ആരോഗ്യനില ഗുരുതരമാണെന്നും പാര്‍ട്ടി അതേപ്പറ്റി മൗനം പാലിക്കുകയാണെന്നും ആരോപണമുണ്ട്.

 

അടിയന്തിര സാഹചര്യത്തില്‍ ഹരജി പരിഗണിക്കേണ്ടതില്ലെന്ന സര്‍ക്കാര്‍ അഭിഭാഷകന്റെ വാദത്തോട് ഹൈക്കോടതി പ്രതികരിച്ചത് ഇത് ഒരുപാട് ആളുകളെ ബാധിക്കുന്ന പ്രശ്‌നമാണ് എന്നാണ്.

 

എന്നാല്‍ ജയലളിത അതീവഗുരുതരാവസ്ഥയിലാണെന്ന റിപ്പോര്‍ട്ടുകള്‍ പാര്‍ട്ടി തള്ളിക്കളയുന്നുണ്ട്. ഇത് പ്രവര്‍ത്തകരുടെ വികാരം ശമിപ്പിക്കാനാണെന്നാണ് സൂചന.

 

ബുധനാഴ്ച സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടില്‍ ജയലളിതയുടെ ആരോഗ്യസ്ഥിതിമോശമാണെന്ന പരാമര്‍ശങ്ങള്‍ ഉണ്ടായാല്‍ അത് സംസ്ഥാനത്തെ ക്രമസമാധാനനിലയെ തന്നെ ബാധിച്ചേക്കാം.

 


ജയലളിതയെ ചികിത്സിച്ചിരിക്കുന്ന അപ്പോളോ ഹോസ്പിറ്റലിന്റെ ചുറ്റുവട്ടം മുഴുവന്‍ പ്രവര്‍ത്തകര്‍ നിറഞ്ഞിരിക്കുകയാണ്.

 


ഉപകരണങ്ങളുടെ സഹായത്തോടെയാണ് ജയലളിത ശ്വസിക്കുന്നതെന്നും അണുബാധ കുറയ്ക്കാനുള്ള മരുന്നുകള്‍ തുടരുന്നതായും ആശുപത്രി മെഡിക്കല്‍ ബുള്ളറ്റിനുകള്‍ ഇറക്കിയിരുന്നു.

 


ലണ്ടനില്‍നിന്നെത്തിയ വിദഗ്ധ ഡോക്ടര്‍ റിച്ചാര്‍ഡ് ബീലിന്റെ നേതൃത്വത്തിലാണ് ചികിത്സ.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'യാത്രക്കാര്‍ക്ക് രണ്ട് ദിവസത്തിനുള്ളില്‍ ടിക്കറ്റ് നിരക്ക് തിരികെ നല്‍കണം'; ഇന്‍ഡിഗോയ്ക്ക് കര്‍ശന നിര്‍ദേശം നല്‍കി കേന്ദ്രം

Kerala
  •  4 days ago
No Image

കടുവ സെന്‍സസിനിടെ കാട്ടാന ആക്രമിച്ചു; വനം വകുപ്പ് ജീവനക്കാരന് ദാരുണാന്ത്യം

Kerala
  •  4 days ago
No Image

തിരുവനന്തപുരത്ത് പ്രിന്റിങ് മെഷീനില്‍ സാരി കുടുങ്ങി ജീവനക്കാരിക്ക് ദാരുണാന്ത്യം

Kerala
  •  4 days ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിന് തിരിച്ചടി; രണ്ടാമത്തെ കേസില്‍ അറസ്റ്റ് തടയാതെ കോടതി

Kerala
  •  4 days ago
No Image

അവസരം മുതലെടുത്ത് ടിക്കറ്റ് നിരക്ക് ഉയര്‍ത്തരുത്; വിമാനയാത്രാ നിരക്കിന് പരിധി നിശ്ചയിച്ച് കേന്ദ്രം

National
  •  4 days ago
No Image

ഒമാനിൽ ദിവസങ്ങൾക്ക് മുൻപ് മാത്രം എത്തിയ മലയാളി യുവാവ്‌ മുങ്ങി മരിച്ചു

oman
  •  4 days ago
No Image

അറസ്റ്റ് തടഞ്ഞത് സ്വാഭാവിക നടപടി; രാഹുലിന് സഹായം ചെയ്യുന്നത് കോണ്‍ഗ്രസ് നേതാക്കള്‍: മുഖ്യമന്ത്രി

Kerala
  •  4 days ago
No Image

ദേശീയാഘോഷത്തിൽ 54 കിലോമീറ്റർ ഓടി; വേറിട്ടതാക്കി ഒരുകൂട്ടം മലയാളികൾ

uae
  •  4 days ago
No Image

അതിവേഗ നീക്കവുമായി രാഹുല്‍; രണ്ടാമത്തെ കേസിലും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

Kerala
  •  4 days ago
No Image

'ദേശപ്പോര്' അവസാനഘട്ടത്തിലേക്ക്; 7 ജില്ലകളില്‍ നാളെ കൊട്ടിക്കലാശം

Kerala
  •  4 days ago