HOME
DETAILS
MAL
ട്രംപിന്റെ ധനസമാഹരണം അറ്റോര്‍ണി ജനറല്‍ തടഞ്ഞു
backup
October 04 2016 | 19:10 PM
ന്യൂയോര്‍ക്ക്: യു.എസ് പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന്റെ ധനസമാഹരണ പരിപാടി നിര്‍ത്തിവയ്ക്കാന്‍ ന്യൂയോര്‍ക്ക് അറ്റോര്‍ണി ജനറല്‍ ഉത്തരവിട്ടു. ട്രംപ് ഫൗണ്ടേഷന്റെ രജിസ്ട്രേഷനില്‍ പിഴവ് കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. നേരത്തെ നികുതി വെട്ടിച്ചുവെന്ന ആരോപണത്തിനു പിന്നാലെയാണ് ട്രംപ് വീണ്ടും വെട്ടിലാകുന്നത്. സാമ്പത്തിക തിരിമറി ആരോപണം ട്രംപിന് ഭീഷണി സൃഷ്ടിക്കുന്നുണ്ട്.
ഇതിനിടെ ട്രംപ് നികുതി വിവരങ്ങള്‍ പുറത്തുവിടണമെന്ന് എതിര്‍സ്ഥാനാര്‍ഥി ഹിലരി ക്ലിന്റന് ആവശ്യപ്പെട്ടു. 1995ല്‍ 900 ദശലക്ഷം ഡോളര്‍ കടമായി കാണിച്ച് നികുതി ഇളവ് നേടിയെന്നാണ് ആരോപണം. ഇതുവഴി 18 വര്‍ഷത്തെ നികുതിയില്‍ നിന്നാണ് ട്രംപ് ഇളവ് നേടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."