ക്ലൗഡ് കമ്പ്യൂട്ടിംഗ് പഠിക്കാം
നമുക്ക് സുപരിചിതമായിക്കഴിഞ്ഞു ക്ലൗഡ് കമ്പ്യൂട്ടിംഗ് എന്ന വാക്ക്. കമ്പ്യൂട്ടറിന്റെ പ്രാരംഭകാലത്ത് മറ്റു കമ്പ്യൂട്ടറുകളുമായി ബന്ധം സ്ഥാപിക്കാത്ത സ്റ്റാന്‍ഡ് എലോണ്‍ സിസ്റ്റത്തില്‍നിന്നു നിരവധി കമ്പ്യൂട്ടറുകളെ തമ്മില്‍ ബന്ധിപ്പിച്ച് വിവരങ്ങള്‍ കൈമാറിയിരുന്ന സെര്‍വര്‍-ക്ലയന്റ് ആര്‍കിടെക്ചറിലേക്ക് കമ്പ്യൂട്ടര്‍ ലോകം മാറിയിട്ട് ഏറെ കാലം കഴിഞ്ഞു. ഒരു ഓഫീസ് മുറിയിലെ കമ്പ്യൂട്ടറുകളെ അതേ കെട്ടിടത്തിന്റെ മറ്റൊരു മുറിയിലുള്ള സെര്‍വര്‍ കമ്പ്യൂട്ടറുകള്‍ നിയന്ത്രിക്കുന്ന സാങ്കേതിക വിദ്യയേയും ഏറെ ആകാക്ഷയോടെയാണ് നമ്മള്‍ സ്വീകരിച്ചതും സ്വന്തമാക്കിയതും. വിവരവിനിമയ വിദ്യകള്‍ വിഹായസുകള്‍ കീഴടക്കുന്ന ഈ കാലത്തിന്റെ കമ്പ്യൂട്ടിംഗാണ് ക്ലൗഡ് കമ്പ്യൂട്ടിംഗ്.
വിവര സാങ്കേതിക രംഗത്തെ വിപ്ലവകരമായ മാറ്റമാണ് ക്ലൗഡ് കംപ്യൂട്ടിംഗ് നടത്തുന്നത്. വിദൂരതയിലെ പരിധികളില്ലാത്ത വിവര സംഭരണികളില്‍ സ്റ്റോര്‍ ചെയ്യപ്പെടുന്ന ഡാറ്റകളേയും പ്രോഗ്രാമുകളേയും എവിടെവച്ചും ഇന്റര്‍നെറ്റിന്റെ സഹായത്തോടെ ഉപയോക്താവിനു ലഭ്യമാക്കുന്നുവെന്നതാണ് ഈ സാങ്കേതിക വിദ്യയെ വ്യത്യസ്തമാക്കുന്നത്.
നേട്ടങ്ങളെന്തൊക്കെയാണ്...?
ഒരു ഹൈലവല്‍ കമ്പനിയെ സംബന്ധിച്ചിടത്തോളം കമ്പനിയിലെ വര്‍ക്കിംഗ് എംപ്ലോയ്‌സിനാവശ്യമായ ഹാര്‍ഡ്‌വെയര്‍ സോഫ്റ്റ്‌വെയര്‍ ഘടകങ്ങള്‍ ലഭ്യമാക്കുകയും ഇവയെ നിയന്ത്രിക്കാനും ഇടതടവില്ലാതെ സേവനം ലഭ്യമാക്കാനും മികച്ചയിനം സാങ്കേതിക വിദ്യകളൊരുക്കുകയും വേണം. ഇതിനായി മുതല്‍മുടക്കുന്ന സംഖ്യയാവട്ടെ ഭീമമായിരിക്കും. ഈ പ്രവര്‍ത്തനം കമ്പനി ക്ലൗഡ് കമ്പ്യൂട്ടിംഗ് സേവനദാതാക്കളെ ഏല്‍പ്പിക്കുകയാണെങ്കിലോ കമ്പനിക്കുണ്ടണ്ടാകുന്നത് ഭീമമായ ലാഭമായിരിക്കും. സേവനത്തിനുള്ള നിശ്ചിത തുക ,ഇന്റര്‍നെറ്റ് ബ്രൗസിങിനാവശ്യമായ കമ്പ്യൂട്ടര്‍ അനുബന്ധ ഘടകങ്ങള്‍ എന്നിവയിലൊതുങ്ങും കമ്പനിയുടെ ഭാഗത്തുനിന്നുള്ള സേവനം.
ക്ലൗഡ് സാങ്കേതിക വിദ്യയില്‍ നെറ്റ് വര്‍ക്ക് സിസ്റ്റത്തിലെ ക്ലയിന്റ് കമ്പ്യൂട്ടര്‍ ഇവിടെ യൂസറായി മാറുന്നു. ഒരു യൂസര്‍ ഐ.ഡിയും പാസുവേഡുമാണ് യൂസറിനെ സെര്‍വറുമായി ബന്ധിപ്പിക്കുന്നത്. ഇത് ഫ്രണ്ട് എന്‍ഡെന്ന് പറയാം. ഫ്രണ്ട് എന്‍ഡില്‍ അത്യാവശ്യഘടകങ്ങളുള്ള കമ്പ്യൂട്ടറും ഇന്റര്‍നെറ്റ് ആക്‌സസിങിനാവശ്യമായ സോഫ്റ്റ്‌വെയറും മതിയാകും. ബാക്ക് എന്‍ഡിലാവട്ടെ ഉപഭോക്താവിനാവശ്യമായ സോഫ്റ്റ് വെയറുകള്‍, ഗെയിമുകള്‍, ഡാറ്റാ സ്റ്റോറേജ് ഏരിയകള്‍, ബാക്കപ്പ് ഏരിയകള്‍, സെര്‍വറുകള്‍, അനുബന്ധ മോണിറ്ററിംഗ് -മാനേജ്‌മെന്റ് സിസ്റ്റങ്ങള്‍ മുതലായവ ആവശ്യമായി വരും. ഇവ വ്യത്യസ്ത സെര്‍വറുകളിലാണുള്ളതെങ്കിലും ഉപഭോക്താവിന് എളുപ്പത്തില്‍ ആക്‌സസ് ചെയ്യാം. ക്ലൗഡ് നെറ്റുവര്‍ക്കിലുപയോഗിക്കുന്ന സോഫ്റ്റ്‌വെയറുകളായ മിഡില്‍ വെയറുകള്‍ വിവിധ സെര്‍വറുകളുമായി ബന്ധിപ്പിക്കാന്‍ ക്ലൈന്റിനെ സഹായിക്കുന്നു.
പ്രൈവറ്റ് ക്ലൗഡ്
ഒരു വ്യക്തിയിലേക്കോ കമ്പനിയിലേക്കോ പരിമിതപ്പെടുത്തുന്ന സര്‍വീസാണ് പ്രൈവറ്റ് ക്ലൗഡില്‍ ക്രമീകരിച്ചിട്ടുള്ളത്. ഈ പ്ലാറ്റ് ഫോമില്‍ കൈമാറ്റം ചെയ്യപ്പെടുന്ന ഡാറ്റകളും പ്രോഗ്രാമുകളും സുരക്ഷിതമാണെങ്കിലും ചെലവു കൂടുതലാണെന്നുള്ള ന്യൂനതയുണ്ടണ്ട്.
പബ്ലിക് ക്ലൗഡ്
നിയന്ത്രണമില്ലാതെ ഇന്റര്‍നെറ്റിന്റെ സാധ്യതകള്‍ ഏതൊരു ഉപഭോക്താവിനും ലഭ്യമാക്കുന്ന രീതിയാണ്. സുരക്ഷിതമല്ല. ചെലവ് കുറവാണ്.
ഹൈബ്രിഡ് ക്ലൗഡ്
പബ്ലിക്, പ്രൈവറ്റ് ക്ലൗഡിലെ പൊതുവായ ഗുണവശങ്ങളെ ഉപയോഗപ്പെടുത്തുന്ന രീതിയാണിത് . പ്രാധാന്യമേറിയവയെ പ്രൈവറ്റ് സെക്ടറിലും പ്രധാന്യമില്ലാത്തവയെ പബ്ലിക്‌സെക്ടറിലേക്കും മാറ്റി സുരക്ഷ ഉറപ്പു വരുത്താം.
ഇനി സ്‌കൂളിനോട്
ബൈ പറയാം
മടിയന്മാരായ കൂട്ടുകാരില്‍ പലര്‍ക്കും ഈ തലക്കെട്ട് ഏറെ ഇഷ്ടമായിട്ടുണ്ടണ്ടാകും. സ്‌കൂളിലോ കോളജിലോ പോകാതെ പഠനം സാധ്യമാക്കാന്‍ സാധിക്കുമെന്നതാണ് ക്ലൗഡ് കമ്പ്യൂട്ടിംഗിന്റെ മറ്റൊരു മേന്മ. കോളജ് ക്യാംപസ് പോലെ ക്ലൗഡ് ക്യാംപസും ഇനി വരും തലമുറയ്ക്ക് വിദ്യ പകര്‍ന്നു നല്‍കും.
ക്ലൗഡ് ക്യാംപസ്
മാറുന്ന വിദ്യാഭ്യാസ രീതികളുടെ ചുവടുപിടിച്ചാണ് ക്ലൗഡ് ക്യാമ്പസിന്റെ ഉല്‍ഭവം. വിദ്യാര്‍ഥി പാഠശാലയിലേക്ക് പോകാതെ ഇന്റര്‍നെറ്റിന്റെ സഹായത്തോടെ പഠനം നടത്തുകയാണ് ഇതിലൂടെ ചെയ്യുന്നത്. ഒരു കോളജ് ക്യാംപസിന്റെ എല്ലാവിധ സൗകര്യങ്ങളും ഉള്‍ക്കൊണ്ടണ്ട് വിവരങ്ങള്‍ സായത്തമാക്കുവാന്‍ ഇതിലൂടെ സാധിക്കുന്നു. ക്ലൗഡ് ക്ലാസ് റൂം വഴി പഠിതാവിന് കോഴ്‌സുകള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുന്നു. ഇരുപത്തിനാലു മണിക്കൂറും ലഭ്യമാകുന്ന ഓണ്‍ ലൈന്‍ ക്ലാസ് മുറികള്‍, ലാബ്,ഓണ്‍ലൈന്‍ അസൈന്‍മെന്റുകള്‍ തുടങ്ങിയവയാണ് ക്ലൗഡ് ക്യാമ്പസിന്റെ നേട്ടങ്ങള്‍. നഷ്ടമായ ക്ലാസുകളുടെ ലഭ്യത ഉറപ്പു വരുത്താനും ഇവിടെ സൗകര്യമുണ്ടണ്ട്. നിരവധി വിഷയങ്ങളില്‍ സര്‍ട്ടിഫിക്കറ്റ്,ഡിപ്ലോമ.ഡിഗ്രി കോഴ്‌സുകള്‍ ക്ലൗഡ് ക്യാംപസിന്റെ പ്ലാറ്റ് ഫോമിലൂടെ ലഭ്യമാണ്. സപ്ലിമെന്ററി സ്റ്റഡി മെറ്റീരിയല്‍സ് തൊട്ട് റഫറന്‍സ് ലിങ്കുകള്‍ വരെ ഓരോ വിദ്യാര്‍ഥിക്കും നല്‍കും. അതുവഴി അധിക പഠന സൗകര്യവും ലഭ്യമാക്കാം. അധ്യായന വര്‍ഷാവസാനം പരീക്ഷയും ഓണ്‍ലൈനായി ലാപ് ടോപ്പ് മൊബൈല്‍ ഫോണ്‍ തുടങ്ങിയ ഡിവൈസുകളുപയോഗിച്ച് അറ്റന്റ് ചെയ്യാം. ഇടവേളകളില്ലാതെ അറ്റന്റ് ചെയ്യേണ്ടണ്ട പരീക്ഷയുടെ മാര്‍ക്കു ഷീറ്റും റിസള്‍ട്ടും ഓണ്‍ലൈനായും ഓഫ് ലൈനായും ലഭ്യമാകും. അസൈന്റുമെന്റുകള്‍, പ്രൊജക്ട് റിപ്പോര്‍ട്ടുകള്‍ എന്നിവയെല്ലാം ഓണ്‍ലൈനായും ഓഫ് ലൈനായും ചെയ്തു തീര്‍ക്കാം. അഡ്മിഷന്‍ തൊട്ട് എക്‌സാം വരെ നീളുന്ന ഒരു പഠിതാവിന്റെ സ്വകാര്യ വിവരങ്ങള്‍ സുരക്ഷിതമായി സംരക്ഷിക്കുവാനും ഈ ക്യാംപസില്‍ സൗകര്യമുണ്ടണ്ട് .
ഇന്ത്യയില്‍ ഇപ്പോള്‍ നിരവധി ക്ലൗഡ് ക്യാമ്പസുകള്‍ പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു ടാലന്റ് ഡവലപ്പ് മെന്റ് കോര്‍പ്പറേഷനായ ചകകഠ യാണ് ആദ്യത്തെ ഇന്ത്യന്‍ ക്ലൗഡ് ക്യാംപസ്. ആരംഭത്തില്‍ അമ്പതു കോടിയുടെ മൂലധനമാണ് ക്യാംപസ് പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടണ്ടി ഇവര്‍ മുടക്കിയത്. അമ്പതുലക്ഷം വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് നൂറിലേറെ കോഴ്‌സുകള്‍ ഇതിനകം ആരംഭിച്ചു കഴിഞ്ഞു .
ക്ലൗഡില്‍ സേവനങ്ങള്‍
ലഭ്യമാകുന്നവിധം
IAAS
(Infrastructure as a Service)
ഉപയോക്താവിന് ആവശ്യമായ വിര്‍ച്വല്‍ മെഷീന്‍, സ്റ്റോറേജ്,ഐ.പി.അഡ്രസ്സ് മോണിറ്ററിംഗ് എന്നിവ ഈ പ്ലാറ്റ് ഫോമിലുള്‍പ്പെടുന്നു.
ജഅഅട (pl-a-tform a-s a servi-c-e-) പ്രോഗ്രാമിങ് ലാംഗേജ്, ഡാറ്റാ ബേസ ് സെര്‍വറുകള്‍, ഓപ്പറേറ്റിംഗ് സിസ്റ്റം, ഡെവലപ്പ് മെന്റ് ടൂളുകള്‍, ഹോസ്റ്റിംഗ് തുടങ്ങിയവ ഇതില്‍പെടുന്നു.
SAAS
(Software as a Service)
ഒരു കമ്പനിയ്ക്കാവശ്യമായ സോഫ്റ്റ് വെയറുകള്‍ മുഴുവന്‍ നിശ്ചിത സബ്‌സ്‌ക്രിപ്ഷന്‍ നല്‍കിയോ സൗജന്യമായോ ഉപയോഗിക്കാവുന്ന രീതിയാണിത്.
ഗൂഗിള്‍, ട്വിറ്റര്‍, ഫേസ്ബുക്ക് തുടങ്ങിയവയുടെ സേവനം സൗജന്യമായി ലഭ്യമാകുമ്പോള്‍ വിവിധ വാണിജ്യാവശ്യങ്ങളുള്ള അപ്ലിക്കേഷന്‍ സോഫ്റ്റ്‌വെയറുകള്‍ വില കൊടുത്താല്‍ മാത്രമേ ലഭ്യമാകുകയുള്ളൂ. ഇന്റര്‍നെറ്റില്‍നിന്നു ആക്‌സസ് ചെയ്യുന്ന രീതിയായതിനാല്‍ ക്ലൈന്റ് കമ്പ്യൂട്ടറില്‍ സോഫ്റ്റ് വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയോ അപ്‌ഡേഷനിലും മെയിന്റന്‍സിലും ആശങ്കപ്പെടുകയോവേണ്ടണ്ട. ഉപഭോക്താവ് പണം മുടക്കി വാങ്ങിക്കഴിഞ്ഞാല്‍ കാലാകാലങ്ങളില്‍ ഉപയോഗിക്കാന്‍ കഴിയുന്ന രീതികളില്‍നിന്ന് സോഫ്്റ്റ്‌വെയറിനെ ഒരു സര്‍വിസായി മാറ്റുകയാണ് ഇതു കൊണ്ടണ്ട് ഉദ്ദേശിക്കുന്നത്. ഗൂഗിള്‍ ഡോക്ക് ,അഡോബിന്റെ ക്രിയേറ്റീവ് ക്ലൗഡ് തുടങ്ങിയവ ഇത്തരത്തിലുള്ളതാണ്. മാസവരിയോ വാര്‍ഷിക വരിയോ അടച്ചാണ് നാം വരിക്കാറാകേണ്ടണ്ടത്. കാലാവധി തീരുന്നതിനനുസരിച്ച് ലൈസന്‍സ് പുതുക്കേണ്ടതുണ്ടണ്ട്.
സാങ്കേതിക വിദ്യകള്‍ നിമിഷകാലം കൊണ്ടു മാറി വരുന്ന കാലഘട്ടത്തില്‍ കമ്പനിയുടെ നവീനമായ സാധ്യതകള്‍ ഇടതടവില്ലാതെ ഉപയോഗപ്പെടുത്താനാവുന്നുവെന്നതാണ് ഇതു കൊണ്ടണ്ടുള്ള ഗുണം.
എഡിറ്റ് ചെയ്ത ഡാറ്റകള്‍ ക്ലൗഡില്‍ തന്നെയുള്ള ഓണ്‍ലൈന്‍ സ്‌റ്റോറേജിലേക്കും സിസ്റ്റം യൂണിറ്റിലേക്കും സേവ് ചെയ്യാം. മറ്റൊരു കമ്പ്യൂട്ടറോ ഡിവൈസോ ഉപയോഗിച്ച് ഉപയോക്താവിന് സേവനം ലഭ്യമാക്കാവുന്നതാണ്.
HAAS
(Hardware as a Service)
SAAS ന്റെ അനുബന്ധ ഭാഗമാണ് ഒഅഅട. സോഫ്റ്റ് വെയറുകളുടെ ഓണ്‍ലൈന്‍ ഉപയോഗം പോലെ ഹാര്‍ഡ് വെയറുകളുടെ ഓണ്‍ലൈന്‍ ഉപയോഗമാണിത്. ഗഹനമായ കമ്പ്യൂട്ടിംഗ് ഹാര്‍ഡ് വെയര്‍ ഘടകങ്ങള്‍ക്കു വേണ്ട സൈസ് കൂടിയ മെമ്മറി,ഡാറ്റാ സ്റ്റോറേജ്, പ്രൊസസിങ് പവര്‍ തുടങ്ങിയവ ഉപയോഗപ്പെടുത്തി ക്ലയിന്റുകളെ സൂപ്പര്‍ കമ്പ്യൂട്ടിംഗ് ടെക് നോളജിയിലേക്ക് ബന്ധിപ്പിക്കാം.
ഇതിനാവശ്യമുള്ളതോ ഇന്റര്‍നെറ്റ് സൗകര്യം മാത്രം. ഓണ്‍ലൈനായി ഡാറ്റകള്‍ സ്‌റ്റോര്‍ ചെയ്യുമ്പോഴുള്ള സുരക്ഷയും ബാക്കപ്പും സേവന ദാതാക്കള്‍ ശ്രദ്ധിക്കുമെന്നതിനാല്‍ ഒരിക്കലും ഡാറ്റകള്‍ നഷ്ടപ്പെടുന്നില്ല.
ഏതു ലൊക്കേഷനില്‍നിന്നും ഈ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്താം. നിലവില്‍ പല സേവന ദാതാക്കളും പരിമിതമായ സൗജന്യ ഡാറ്റാ സ്റ്റോറേജ് സൗകര്യങ്ങള്‍ നല്‍കുന്നുണ്ട്. കൂടുതല്‍ സ്‌പെയ്‌സ് ആവശ്യമുള്ളവര്‍ക്ക് കൂടുതല്‍ വില കൊടുത്തു വാങ്ങണമെന്നുമാത്രം.
സെര്‍വര്‍ കമ്പ്യൂട്ടറിലെ ഞഅകഉ(re-dun-d-an-t arr-ay of in-exp-en-sive d-i-sk-s) സാങ്കേതിക വിദ്യയാണിവിടെ ഉപയോഗപ്പെടുത്തുന്നത്. ഡ്രോപ്പ് ബോക്‌സ്, ഗൂഗിള്‍ ഡ്രൈവ് , മെഗാ, മൈക്രോ സോഫ്റ്റ് വണ്‍ ഡ്രൈവ്, കോപ്പി, ട്രിസൊറിറ്റ്, ബോക്‌സ്, മീഡിയ ഫയര്‍ തുടങ്ങിയ നിരവധി കമ്പനികളുടെ ഓണ്‍ ലൈന്‍ സ്‌റ്റോറേജുകള്‍ ഇന്ന് ലഭ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."