എടത്വ വികസന സമിതി യോഗവും തെരഞ്ഞെടുപ്പും
കുട്ടനാട്: വികസന സമിതി വിശേഷാല്‍ പൊതുയോഗവും, ഗാന്ധിജയന്തിദിനാചരണവും, തെരഞ്ഞെടുപ്പും നടന്നു. വി.കെ. വിജയന്‍ നായര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വര്‍ഗീസ് കണ്ണംപള്ളി അധ്യക്ഷത വഹിച്ചു. ഒന്നര ദശാബ്ദമായി എടത്വ ഗവണ്‍മെന്റ് ആശുപത്രിയിലെ കിടപ്പുരോഗികള്‍ക്കും രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്കും സൗജന്യഭക്ഷണം വിതരണം ചെയ്ത് വരുന്ന ചെക്കിടിക്കാട് കളരിക്കല്‍ കെ.എം. ജോസഫിനെ ആദരിച്ചു. റോഡ് യാത്രാക്ലേശം, വൈദ്യുതി-ശുദ്ധജല വിതരണ അപാകതകള്‍, എടത്വ സബ് ട്രഷറി നിര്‍മ്മാണത്തിലെ പ്രതിസന്ധി, കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ അപര്യാപ്തകള്‍, തെരുവുനായ ശല്യം എന്നീ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടുവാന്‍ യോഗം തീരുമാനിച്ചു.
അഡ്വ. പി.കെ. സദാനന്ദന്‍, ആന്റണി ഫ്രാന്‍സിസ് കട്ടപ്പുറം, കുഞ്ഞുമോന്‍ പട്ടത്താനം, റ്റെഡി സക്കറിയാ, ജോണ്‍ ജേക്കബ്, ഷാജി ആനന്ദലായം, എസ്. സനില്‍കുമാര്‍, ബിനു ദാമോദരന്‍, ഡോ. ജോണ്‍സണ്‍ വി. ഇടിക്കുള, അഡ്വ. ഐസക്ക് രാജു, അഡ്വ. വിനോദ് വര്‍ഗീസ്, എന്‍.വി. ശശീന്ദ്രബാബു, ബില്‍ബി മാത്യു, എ.ജെ. കുഞ്ഞുമോന്‍, എന്‍.ജെ. സജീവ്, എ.എസ്. സുനിമോന്‍, പി.കെ. ഗോപിനാഥ്, പി.വി.എന്‍. മേനോന്‍, ജിനോ മണക്കളം, അല്‍ഫോന്‍സ് കെ. ആന്റണി, ആന്റണി ജോസഫ് മാമ്മൂട്ടില്‍, കെ.പി. തമ്പി, ജോസി മെതിക്കളം എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികള്‍. വര്‍ഗീസ് കണ്ണംപള്ളി (രക്ഷ), അഡ്വ. പി.കെ. സദാനന്ദന്‍ (പ്രസി), ആന്റണി ഫ്രാന്‍സിസ് കട്ടപ്പുറം (സെക്ര), റ്റെഡി സക്കറിയാ (ട്രഷ), ബില്‍ബി മാത്യു, എസ്. സനല്‍കുമാര്‍ (വൈസ്. പ്രസിഡന്റുമാര്‍), ഡോ. ജോണ്‍സണ്‍ വി. ഇടിക്കുള, കുഞ്ഞുമോന്‍ പട്ടത്താനം (ജോ. സെക്രട്ടറിമാര്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."