തിരുവല്ലം സബ്രജിസ്ട്രാര്‍ ഓഫിസില്‍ ലക്ഷങ്ങളുടെ ക്രമക്കേട്
കോവളം: തിരുവല്ലം സബ് രജിസ്റ്റാര്‍ ഓഫീസില്‍ ലക്ഷങ്ങളുടെ ക്രമക്കേട്. അഞ്ചു ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യുകയും ഓഫിസില്‍ ചായ കൊടുത്തിരുന്ന യുവാവിനെ പൊലിസ് അറസ്റ്റു ചെയ്യുകയും ചെയ്തു.
സബ് രജിസ്ട്രാര്‍മാരായ കെ. ലതാകുമാരി, ബാലകൃഷ്ണന്, ഓഫീസ് അറ്റന്‍ഡന്റുമാരായ കെ.മല്ലിക, എസ്.ടി അനില്‍കുമാര്‍, ബിനു എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. വകുപ്പു മന്ത്രി ജി.സുധാകരന്റെ നിര്‍ദേശപ്രകാരമാണ് നടപടി. ഓഫീസില്‍ ചായ കൊണ്ടുകൊടുക്കുന്ന കോവളം മുട്ടയ്ക്കാട് സ്വദേശിയായ വിഷ്ണുവിനെയാണ് അറസ്റ്റ് ചെയ്തത്.
സബ് രജിസ്ട്രാര്‍ ഓഫിസില്‍ നിന്നും ട്രഷറിയില്‍ അടയ്ക്കാന്‍ കൊണ്ടുപോയ തുകയില്‍ വ്യാജ സീല്‍ പതിപ്പിച്ചാണ് ക്രമക്കേട് നടത്തിയതെന്ന് ജില്ലാ രജിസ്ട്രാറുടെ അന്വേഷണത്തില്‍ കണ്ടെത്തി.
മെയ് മൂന്നാം തീയതി മുതല്‍ ബാങ്കിടലയ്ക്കാനുള്ള തുകയിലാണ് ഏകദേശം 50 ലക്ഷത്തോളം രൂപയുടെ ക്രമക്കേട് കണ്ടെത്തിയത്. സെപ്റ്റംബര്‍ 30ന് ട്രഷറിയില്‍ അടച്ച ചെല്ലാന്‍ രസീതില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് തിരുവല്ലം സബ് രജിസ്ട്രാര്‍ വി. ബാലകൃഷ്ണന് രസീത് റീകണ്‍സിലേഷന്‍ നല്‍കിയതോടെയാണ് വ്യാജ സീല്‍ ആണെന്ന് തെളിഞ്ഞത്.
തുടര്‍ന്ന് ജില്ലാ രജിസ്ട്രാര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ജോയിന്റ് ഇന്‍സ്പെക്റ്റര്‍ സാജന് കുമാറും ജില്ലാ രജിസ്ട്രാര്‍ നൈനാനും പരിശോധന നടത്തിയതോടെയാണ് ലക്ഷങ്ങളുടെ ക്രമക്കേട് കണ്ടെത്തിയത്.
ട്രഷറിയിലേക്കുള്ള പണം ഓഫിസില്‍ ചായ കൊടുത്തിരുന്ന വിഷ്ണുവിന്റെ കൈവശമായിരുന്നു കൊടുത്തയച്ചിരുന്നത്. ഇയാളെ ചോദ്യം ചെയ്യുന്നതോടെ കൂടുതല്‍ വിവര
ങ്ങള് ലഭിക്കുമെന്നാണ് കരുതുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."