HOME
DETAILS
MAL
മൂവാറ്റുപുഴയില്‍ ക്ഷീര കര്‍ഷക കൂട്ടായ്മ
backup
May 09 2016 | 06:05 AM
മൂവാറ്റുപുഴ: മൂവാറ്റുപുഴ നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി ജോസഫ് വാഴക്കന്റെ വിജയത്തിനായി ക്ഷീര കര്‍ഷക കൂട്ടായ്മ രൂപവത്കരിച്ചു. മൂവാറ്റുപുഴയില്‍ നടന്ന രൂപീകരണ യോഗം മില്‍മ എറണാകുളം മേഖലാ യൂനിയന്‍ ചെയര്മാന് പി.എ ബാലന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. തുടങ്ങി വച്ച വികസന പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ ഒരവസരം കൂടി നല്‍കണമെന്ന് ക്ഷീര കര്‍ഷകരോട് വാഴക്കന് അഭ്യര്‍ത്ഥിച്ചു. ക്ഷീര കര്‍ഷക ക്ഷേമനിധി ബോര്‍ഡ് അംഗം ജോണ്‍ തെരുവത്ത് അധ്യക്ഷതവഹിച്ചു. ഡി.കെ.ടി.എഫ് സംസ്ഥാന പ്രസിഡന്റ് ജോയി മാളിയേക്കല്‍, ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ. വര്‍ഗീസ് മാത്യു, സെക്രട്ടറിമാരായ ഉല്ലാസ് തോമസ് ,കൃഷ്ണന് നായര്‍, പായിപ്ര കൃഷ്ണന്, ടി.പി മര്‍ക്കോസ്, ബോര്‍ഡ് അംഗങ്ങളായ കെ.എ ജേക്കബ്ബ്, സോണി ഈറ്റക്കല്‍, ജോമോന് വാക്കാട്, ലിസി സ്റ്റീഫന്‍, സര്‍ക്കിള്‍ സഹകരണ യൂനിയന്‍ അംഗം എബ്രഹാം തൃക്കളത്തൂര്‍, പണ്ടപ്പിള്ളി ആപ്കോസ് പ്രസിഡന്റ് സി.എ എബ്രഹാം, മര്‍ക്കോസ് ഉലഹന്നാന് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."