ജന്മനാട്ടില്‍ സ്ഥാപിക്കാന്‍ മഹാകവി കുട്ടമത്തിന്റെ പ്രതിമ ഒരുങ്ങി
ചെറുവത്തൂര്‍: ജന്മനാട്ടില്‍ സ്ഥാപിക്കാന്‍ മഹാകവി കുട്ടമത്തിന്റെ പ്രതിമ ഒരുങ്ങി. പ്രശസ്ത ശില്‍പി സുരേന്ദ്രന്‍ കൂക്കാനത്തിന്റെ കരവിരുതിലാണ് മഹാകവിയുടെ അര്‍ധകായ പ്രതിമ ഒരുങ്ങിയിരിക്കുന്നത്. കവിത ജീവിതവും ജീവിതം കവിതയുമാക്കി മാറ്റിയ മഹാകവിയുടെ ഓര്‍മകള്‍ എന്നെന്നും നിലനിര്‍ത്താന്‍ മഹാകവി കുട്ടമത്ത് സ്മാരക സമിതിയുടെ നേതൃത്വത്തിലാണ് പൊന്‍മാലത്ത് പ്രതിമ സ്ഥാപിക്കുന്നത്.
കവിയുടെ പിറന്നാള്‍ ദിനമായ വിജയദശമി ദിനത്തില്‍ പ്രതിമ കുട്ടമത്ത് സ്മാരക സമിതിക്ക് മുന്നില്‍ സ്ഥാപിക്കും. സമിതി രജത ജൂബിലി ആഘോഷ സമാപനം, കുട്ടമത്ത് ജന്മദിനാഘോഷം എന്നിവയുടെ ഭാഗമായി കുട്ടമത്ത് പ്രതിമ അനാവരണം ഉള്‍പ്പെടെ വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്. രജത ജൂബിലി ഹാള്‍ എട്ടിന് രാവിലെ 11ന് മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാലിന് കുട്ടമത്ത് നഗറില്‍ നിന്ന് പൊന്മാലത്തേക്ക് മഹാകവിയുടെ പ്രതിമ സ്വീകരണ ഘോഷയാത്ര നടക്കും.
25 കലാകാരന്മാരും, 25 വാദ്യകലാകാന്മാരും ഘോഷയാത്രയില്‍ അണിനിരക്കും. തുടര്‍ന്ന് കല സാംസ്‌കാരിക പ്രവര്‍ത്തകരെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ ആദരിക്കും. ഒന്‍പതിനും, പത്തിനും, കുട്ടമത്ത് പൊന്‍മാലത്ത് അക്ഷര ദീപം തെളിക്കും.
11ന് രാവിലെ പുഷ്പാര്‍ച്ചനക്ക് ശേഷം പൊന്‍മാലം വിഷ്ണുമൂര്‍ത്തി ക്ഷേത്ര സമിതി അക്ഷരശ്ലോകം അവതരിപ്പിക്കും. 12 മണിക്ക് പിറന്നാള്‍ സദ്യ. വൈകിട്ട് അഞ്ചിന് സമാപന സമ്മേളനത്തില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി മഹാകവി കുട്ടമത്ത് പുരസ്‌കാരം കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്ക് സമ്മാനിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."