നിലമ്പൂര്‍ പീവീസ് മോഡല്‍ സ്‌കൂളിന് സിബിഎസ്ഇ സംസ്ഥാന മാഗസിന്‍ അവാര്‍ഡ്
നിലമ്പൂര്‍: കോണ്‍ഫഡറേഷന്‍ ഓഫ് കേരള സഹോദയ സ്‌കൂള്‍ കോംപ്ലക്‌സ് നടത്തിയ അഖില കേരള സിബിഎസ്ഇ മാഗസിന്‍ മല്‍സരത്തില്‍ മലപ്പുറം സഹോദയയെ പ്രതിനിധീകരിച്ചു പങ്കെടുത്ത നിലമ്പൂര്‍ പീവീസ് മോഡല്‍ സ്‌കൂളിനു രണ്ടാം തവണയും സംസ്ഥാന മാഗസിന്‍ അവാര്‍ഡ്. 10000 രൂപയും പ്രശംസാ പത്രവുമടങ്ങുന്ന അവാര്‍ഡ് കൊച്ചിയില്‍ നടന്ന സംസ്ഥാന സമ്മേളനത്തില്‍ വെച്ച് സിബിഎസ്ഇ അക്കാഡമിക് ഡയറക്ടര്‍ ജി.ബാലസുബ്രഹ്മണ്യം പ്രിന്‍സിപ്പാള്‍ ഡോ.എ എം ആന്റണിക്കു കൈമാറി.
സമ്മേളനം സുപ്രീം കോടതി ജഡ്ജി കുര്യന്‍ ജോസഫ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡണ്ട് കെ ഉണ്ണികൃഷണന്‍ അധ്യക്ഷനായി.
ജനറല്‍ സെക്രട്ടറി കെ.എ ഫ്രാന്‍സിസ്, ട്രഷറര്‍ ബ്രദര്‍ വര്‍ക്കി, മലപ്പുറം സഹോദയ ഭാരവാഹികളായ എം.അബ്ദുല്‍ നാസര്‍, ജോജി പോള്‍, എം.ജൗഹര്‍ എന്നിവര്‍ പങ്കെടുത്തു. തുടര്‍ച്ചയായി ജില്ലാ സംസ്ഥാന അവാര്‍ഡുകള്‍ കരസ്ഥമാക്കുന്ന പീവീസ് സ്‌കൂള്‍ ചെയര്‍മാന്‍ പിവി അബ്ദുല്‍ വഹാബ് എംപി പ്രിന്‍സിപ്പാള്‍ ഡോ.എഎം ആന്റണി, അക്കാഡമിക് കോ ഓര്‍ഡിനേറ്റര്‍ ഊര്‍മിള പത്മനാഭന്‍, മാഗസിന്‍ എഡിറ്റര്‍ ഡോളി സെബാസ്റ്റ്യന്‍ എന്നിവരെ സഹോദയ ഭാരവാഹികള്‍ അഭിനന്ദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."