HOME
DETAILS
MAL
സ്വകാര്യ ബസുകള്‍ പണിമുടക്കും
backup
October 04 2016 | 23:10 PM
ഇരിക്കൂര്‍: ഇരിക്കൂര്‍-കല്ല്യാട്-ബ്ലാത്തൂര്‍ റൂട്ടില്‍ ഇന്നു മുതല്‍ സ്വകാര്യ ബസുകള്‍ പണിമുടക്കും. തകര്‍ന്ന റോഡ് നന്നാക്കാത്തതില്‍ പ്രതിഷേധിച്ചാണ് അനിശ്ചിതകാല പണിമുടക്കിനു ബസ് ഓണേഴ്‌സ് അസോസിയേഷന്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. കണ്ണൂരില്‍ നിന്നു ചാലോട്-ബ്ലാത്തൂര്‍ ഭാഗങ്ങളിലേക്കു 20 ബസുകളാണ് സര്‍വിസ് നടത്തുന്നത്. ഇരിക്കൂര്‍ ടൗണ്‍ മുതല്‍ ഒന്‍പതു കിലോ മീറ്റര്‍ ദൂരത്തില്‍ വര്‍ഷങ്ങളായി റോഡ് തകര്‍ന്നു കിടക്കുകയാണ്.
നാളിതുവരെയായി നിരവധി പ്രതിഷേധങ്ങള്‍ നടത്തിയെങ്കിലും ഫലം കാണാതായതോടെയാണ് ഉടമകള്‍ പണിമുടക്കുമായി രംഗത്തെത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."