ആര്.ടി ഓഫിസില്‍ നിന്നും ഇറക്കി വിട്ടതായി പരാതി
സുല്‍ത്താന്‍ ബത്തേരി: ഫൈന്‍ അടയ്ക്കാന്‍ കല്‍പ്പറ്റ ആര്.ടി ഒഫിസില്‍ ചെന്നപ്പോള്‍ ജോയിന്റ് ആര്.ടി.ഒ അധിക്ഷേപിച്ച് ഇറക്കി വിട്ടതായി നമ്പ്യാര്‍കുന്ന് റൂട്ടിലെ സ്വകാര്യ ബസ് കണ്ടക്ടറായ പുത്തന്‍കുന്ന് നടുക്കണ്ടി എന്‍.എം ഫിറോസ് വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. ഒക്ടോബര്‍ 29ന് രാവിലെ നമ്പ്യാര്‍കുന്ന് റൂട്ടില്‍ ഓടുന്ന ബസിന് താല്‍ക്കാലിക പെര്‍മിറ്റിനായി അപേക്ഷ നല്‍കിയിരുന്നു. വൈകുന്നേരമായപ്പോള്‍ പെര്‍മിറ്റ് ലഭിച്ചുവെന്ന് ബസ് ഉടമയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് ബസ് സര്‍വീസ് നടത്തി. എന്നാല്‍ ബസിന് പെര്‍മിറ്റ് ലഭിച്ചില്ലായിരുന്നു. സര്‍വിസിനിടെ ആര്.ടി ഉദ്യോഗസ്ഥര്‍ ബസ് പിടിക്കുകയും പിഴയിടുകയും ചെയ്തു. തൊട്ടടുത്ത ദിവസം ബസിന് പെര്‍മിറ്റ് ശരിയാകുകയും സര്‍വിസ് നടത്താന്‍ തുടങ്ങുകയും ചെയ്തു.
നവംബര്‍ മൂന്നിന് പെര്‍മിറ്റില്ലാതെ പിടികൂടിയതിനുള്ള പിഴ അടക്കാന്‍ എത്തിയപ്പോളാണ് കല്‍പ്പറ്റ ജോയിന്റ് ആര്.ടി.ഒ അധിക്ഷേപിച്ചത്. പാക്കിസ്ഥാനില്‍ നിന്നും ബോംബിടാനാണോ വന്നതെന്ന് ചോദിച്ച് അധിക്ഷേപിക്കുകയും പൊലിസിനെ വിളിച്ച് അറസ്റ്റ് ചെയ്യിക്കുമെന്നും ഭീഷണിപ്പെടുത്തിയതായും എന്‍.എം ഫിറോസ് വര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."