HOME
DETAILS
MAL
ആസ്തി നിര്‍മാണ പ്രവൃത്തി ആരംഭിച്ചു
backup
October 05 2016 | 17:10 PM
ദ്വാരക: എടവക ഗ്രാമ പഞ്ചായത്തില്‍ നീണ്ട ഇടവേളക്ക് ശേഷം ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ആസ്തി നിര്‍മാണ പ്രവൃത്തി ആരംഭിച്ചു. പുതിയിടം കുന്ന് റോഡ് കോണ്‍ക്രീറ്റ് ചെയ്ത് കൊണ്ടാണ് പ്രവര്‍ത്തികള്‍ക്ക് തുടക്കമിട്ടത്. 120 മീറ്റര്‍ റോഡാണ് 201 തൊഴില്‍ ദിനങ്ങള്‍ ഉപയോഗിച്ച് എകദേശം മൂന്ന് ലക്ഷം രൂപ ചെലവില്‍ പൂര്‍ണമായും കൊണ്ക്രീറ്റ് ചെയ്യുന്നത്.
പ്രവൃത്തി ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉഷാ വിജയന് നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ മനു ജി കുഴിവേലി അധ്യക്ഷനായി. ആമിന അവറാന്, പ്രിയ വീരേന്ദ്രകുമാര്‍, ഫാദര്‍ ബാബു കക്കട്ടി കാലായില്‍, പി. ഷിജോ, ലാലു കൊച്ചുകുടി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."