HOME
DETAILS

അട്ടപ്പാടിയില്‍ അടിയന്തരമായി ശൗചാലയങ്ങള്‍ ഒരുക്കണമെന്ന് വിദഗ്ധര്‍

  
backup
October 05 2016 | 19:10 PM

%e0%b4%85%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be%e0%b4%9f%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%85%e0%b4%9f%e0%b4%bf%e0%b4%af%e0%b4%a8%e0%b5%8d%e0%b4%a4

പാലക്കാട്: അട്ടപ്പാടിയിലെ ശിശുമരണങ്ങള്‍ക്ക് പിന്നില്‍ പോഷകാഹാര കുറവ് മാത്രമല്ലെന്നും യഥാര്‍ഥ പ്രശ്‌നങ്ങള്‍ പരിഗണിക്കപ്പെടാതെ പോവുകയാണെന്നും വിദഗ്ധര്‍. ആം ആദ്മി പാര്‍ട്ടിനേതാക്കളുടെ നേതൃത്വത്തില്‍ ആരോഗ്യരംഗത്തെ വിദഗ്ധരാണ് അട്ടപ്പാടി സന്ദര്‍ശിച്ചശേഷം ഇക്കാര്യം വെളിപ്പെടുത്തിയത്. അട്ടപ്പാടി ട്രൈബല്‍ ആശുപത്രി സൂപ്രണ്ട് ഡോ: പ്രഭുദാസ് ഉള്‍പ്പെടെ ആരോഗ്യമേഖലയിലെ പ്രമുഖരുമായി ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഈ വെളിപ്പെടുത്തല്‍. അട്ടപ്പാടിയില്‍ നിന്ന് വീണ്ടും ശിശു മരണങ്ങള്‍ ഉള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ്   സംഘം അട്ടപ്പാടി സന്ദര്‍ശിച്ച് വിവിധ മേഖലകളിലെ പ്രമുഖരുമായി ചര്‍ച്ച നടത്തിയത്.
അട്ടപ്പാടിയില്‍ ആദിവാസികളുടെ ഭക്ഷണം ഉള്‍പ്പെടെയുള്ള ശീലങ്ങള്‍ മാറ്റി മറിക്കപ്പെട്ടത് കാതലായ പ്രശനമാണ്. അതിനൊപ്പം തന്നെ പ്രധാനപ്പെട്ടതാണ് ആവശ്യത്തിനുള്ള പ്രാഥമിക സൗകര്യങ്ങള്‍ ഇല്ലാത്തത്. ഇതുകാരണം പ്രാഥമിക കൃത്യങ്ങള്‍ തുറസായ സ്ഥലത്താണ് നടക്കുന്നത്. ഇതിലൂടെ മണ്ണില്‍ വളരുന്ന  വിരകള്‍ കുട്ടികള്‍ ഉള്‍പ്പെടെ പ്രദേശവാസികളുടെ ശരീരത്തില്‍  പടരുകയാണ്. അട്ടപ്പാടി ട്രൈബല്‍ ആശുപത്രിയില്‍ എത്തുന്ന വലിയ ശതമാനം കുട്ടികളും വിളര്‍ച്ച ബാധിച്ചവരാണ്.  വിരഗുളിക വിതരണം ഏറ്റവും കൂടുതല്‍ നടക്കുന്ന ആശുപത്രി കൂടിയാണ് ഇത്. മണ്ണില്‍ നിന്ന്  ശരീരത്തില്‍ എത്തുന്ന വിരകള്‍ പോഷണം വലിച്ചെടുക്കുന്നതാണ് വിളര്‍ച്ചക്കും പോഷക ആഹാരക്കുറവിനും പ്രധാന കാരണമാവുന്നത്. ആദിവാസികളില്‍ ചെരുപ്പ് ധരിക്കുന്ന ശീലം ഇല്ലാത്തതും സ്ഥിതി വഷളാക്കുന്നതായും വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.

സര്‍ക്കാര്‍ കാര്യം മുറപോലെ

ആരോഗ്യ വിദഗ്ധര്‍ ഇത്തരം മുന്നറിയിപ്പുകള്‍ നല്‍കുമ്പോഴും ആവശ്യമായ ശ്രദ്ധ സര്‍ക്കാരില്‍ നിന്ന് ഉണ്ടാവുന്നില്ലെന്നും പരാതിയുണ്ട്. പൊതുസ്ഥലത്തെ മല മൂത്ര വിസര്‍ജ്ജനം ഇല്ലാതാക്കുന്ന എല്ലാ വീട്ടിലും ശുചിമുറി പദ്ധതി (ഒ.ഡി.എഫ്)  ഇപ്പോള്‍ സംസ്ഥാനത്തും നടപ്പാക്കുകയാണ്. ഈ വരുന്ന പത്തിന് പാലക്കാടിനെ ഓപ്പന്‍ ഡിഫക്കെഷന്‍ ഫ്രീ ജില്ലയായി പ്രഖ്യാപിക്കാനിരിക്കെ അട്ടപ്പാടിയില്‍  കാര്യങ്ങള്‍ ഇഴഞ്ഞുനീങ്ങുകയാണ്.
അട്ടപ്പാടിയിലെ അഗളി പഞ്ചായത്തില്‍ 1724 ശുചിമുറികള്‍ ആവശ്യമുള്ളതില്‍ വെറും 40 എണ്ണവും ഷോളയൂരില്‍ 1491 ശുചിമുറികള്‍ ആവശ്യമുള്ളതില്‍ 49 ഉം പുതുരില്‍ 1410 എണ്ണത്തില്‍ വെറും 23 ഉം മാത്രമാണ് പൂര്‍ത്തിയായത്.

ഭക്ഷണ ശീലങ്ങളും മാറി

കൈമോശം വന്ന ആദിവാസികളുടെ തനത് ഭക്ഷണമായ റാഗി, ചോളം, ചാമ എന്നിവക്ക് പകരം വെറും റേഷന്‍അരിയാണ് വ്യാപകമായി സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നത്. അരിയിലെ സ്റ്റാര്‍ച്ച് കൊണ്ട്മാത്രം ആദിവാസി വിഭാഗങ്ങള്‍ക്ക് വേണ്ട പോഷണം ലഭിക്കില്ല.  നേരത്തെ കാട്ടില്‍ നിന്ന് മൃഗങ്ങളെ വേട്ടയാടി അവര്‍ മാസം കഴിച്ചിരുന്നു.  ഇന്നത്തെ ശക്തമായ വനിയമങ്ങള്‍ അവരെ ഇതില്‍ നിന്നും  അകറ്റി.
ഈ സാഹചര്യത്തില്‍ ആദിവാസികള്‍ക്ക് വിതരണം ചെയ്യുന്ന ഭക്ഷണത്തില്‍ ആഴ്ചയില്‍ ഒരിക്കലെങ്കിലും ഇറച്ചികൂടി ഉള്‍പ്പെടുത്തണം എന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
അട്ടപ്പാടിയിലെ പ്രശ്‌നങ്ങള്‍ക്ക് സാമൂഹ്യ അടുക്കള പദ്ധതി നിലവില്‍  ഒരു പരിധിവരെ സഹായകമായിരുന്നു. പക്ഷേ, സപ്ലൈകോ ക്ക് കുടിശിക നല്‍കാത്തതിനാല്‍ അതും മുടങ്ങിയിരിക്കുകയാണ്. പദ്ധതി ഉടന്‍ തുടങ്ങുമെന്ന് മന്ത്രി എ കെ ബാലന്‍ പ്രഖ്യാപിച്ചു ദിവസങ്ങള്‍ കഴിഞ്ഞിട്ടും കാര്യങ്ങള്‍ എവിടെയും എത്തിയിട്ടില്ലെന്നും സ്ഥിതി വഷളാക്കുകയാണ്. കാര്‍ത്തികേയന്‍ ദാമോദരന്‍, സുജിത്.എസ്, മണികണ്ഠന്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് അട്ടപ്പാടിയില്‍ സന്ദര്‍ശനം നടത്തിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തെലങ്കാന പൊലിസില്‍ ഡി.എസ്.പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്

National
  •  2 months ago
No Image

ചെന്ത്രാപ്പിന്നി സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; കോച്ചുകള്‍ പാളം തെറ്റി, തീപിടിച്ചു; നിരവധി പേർക്ക് പരിക്ക്

National
  •  2 months ago
No Image

നിയമലംഘനം; ഒമാനിൽ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു

oman
  •  2 months ago
No Image

'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി 

Kerala
  •  2 months ago
No Image

യു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-11-10-2024

PSC/UPSC
  •  2 months ago
No Image

തൃപ്പൂണിത്തുറയില്‍ 73 സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍; അംഗത്വം നല്‍കി പ്രതിപക്ഷ നേതാവ് 

latest
  •  2 months ago
No Image

റാസൽഖൈമയിലെ ഫാമിൽ നിന്ന് 12 ദശലക്ഷം ദിർഹമിന്റെ 7,000 കിലോ പുകയില പിടിച്ചെടുത്തു

uae
  •  2 months ago