ബോര്‍ഡ്, കോര്‍പറേഷന്‍ പദവികളില്‍ കേരള നേതാക്കളെ പരിഗണിക്കണമെന്ന് ബി.ജെ.പി
കോഴിക്കോട്: കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള ബോര്‍ഡ്, കോര്‍പറേഷനുകളില്‍ കേരളത്തില്‍ നിന്നുള്ള നേതാക്കളെ പരിഗണിക്കണമെന്ന് ബി.ജെ.പി സംസ്ഥാന സമിതി യോഗത്തില്‍ ആവശ്യം. ഈ വിഷയത്തില്‍ പെട്ടെന്ന് തീരുമാനം ഉണ്ടാകണമെന്ന് നേതാക്കള്‍ അഭിപ്രായപ്പെട്ടു. കോഴിക്കോട്ടു നടന്ന ദേശീയ കൗണ്‍സിലിന്റെ ആവേശം കെടും മുമ്പേ സംഘടനയെ ശക്തിപ്പെടുത്താനുള്ള നടപടികള്‍ കൈക്കൊള്ളാനും യോഗത്തില്‍ തീരുമാനമായി.
സംഘടനാ സംവിധാനത്തില്‍ മാറ്റം വരുത്തുമെന്ന്് ദേശീയ കൗണ്‍സിലില്‍ ചര്‍ച്ച വന്നിരുന്നു. ജില്ലകളെ റൂറല്‍, സിറ്റി എന്നിങ്ങനെ വിഭജിക്കാനാണ് തീരുമാനം. ഇതിനു മുന്നോടിയായി ബൂത്ത്തലം മുതല്‍ സംസ്ഥാനതലം വരെ പ്രവര്‍ത്തകര്‍ക്ക് പഠനശിബിരം സംഘടിപ്പിക്കാന്‍ തീരുമാനമായി. ഈ മാസം 25 മുതല്‍ നവംബര്‍ 15വരെയാണ് പഠനശിബിരം. നിയോജകമണ്ഡലം കേന്ദ്രീകരിച്ചുള്ള പരിപാടി നവംബര്‍ 20 മുതല്‍ 30 വരെ നടക്കും. സംസ്ഥാനതലത്തിലുള്ള പ്രവര്‍ത്തകര്‍ക്കായി ഡിസംബര്‍ ആദ്യവാരം പരിശീലനം സംഘടിപ്പിക്കും. എന്‍.ഡി.എ ദേശീയ ഘടകത്തിന്റെ പ്രതിനിധിയായി ബി.ജെ.പി നേതാക്കളെ പരിഗണിക്കാതെ കേരള കോണ്‍ഗ്രസിലെ പി.സി തോമസിന് നല്‍കിയത് ഉചിതമായില്ലെന്ന് യോഗത്തില്‍ വിമര്‍ശന ഉയര്‍ന്നു. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ യോഗത്തില്‍ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."