HOME
DETAILS
MAL
മരിക്കാന്‍ മറന്നവള്‍
backup
May 09 2016 | 06:05 AM
ജിഷാ;
നീ മരിക്കാന്‍ മറന്നവള്‍.
ഇത്ര വിലയില്ലാത്തതാണ് നിന്റെ ശരീരത്തിന്റെ
ഉള്ളും പുറവുമെന്ന് അറിഞ്ഞിരുന്നെങ്കില്‍
നിനക്ക് മരിക്കാതിരിക്കാമായിരുന്നു.
എന്തേ നീയൊരു പെണ്ണായില്ല?
'മാപ്പ്...' എന്ന ഒറ്റവാക്കു മതി;
ഞങ്ങള്‍ക്കു ദൈവത്തിന്റെ സ്വന്തം
നാട്ടുകാരാകാന്‍!
ഇരുള്‍വീണ മനസിന്റെ പിന്‍വിളിയെന്നോ,
മനഭ്രംശം സംഭവിച്ചവന്റെ ചാപല്യമെന്നോ
വിലയിരുത്തപ്പെടുമ്പോള്‍ ഇവിടെ;
ഘാതകനും സുരക്ഷിതന്‍!
വെന്തു പഴുത്ത കുന്തമുനകളില്‍
സ്ത്രീത്വം പിടഞ്ഞാടി വെണ്ണീരുതിര്‍ക്കുമ്പോള്‍,
പരസ്പരം കഴുത്തിലിട്ട് അഭിമാനിക്കാനും
അപമാനിക്കാനും സ്വന്തം കുടല്‍മാല
എറിഞ്ഞുതന്നു നീ യാത്രയായപ്പോള്‍,
ഇവിടെ ഒരു ചോദ്യം ബാക്കി;
.....ആരാണു ശരി?
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."