അടിസ്ഥാന സൗകര്യം ഒരുക്കണമെന്ന് ആവശ്യം
ഡോ.പി.കെ രാജന് സ്മാരക കാംപസ് ഡയരക്ടറെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഉപരോധിച്ചു
പാലാത്തടം: അടിസ്ഥാന സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ടു നീലേശ്വരം ഡോ.പി.കെ രാജന് സ്മാരക കാംപസ് ഡയരക്ടറെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഉപരോധിച്ചു. 2008 ല്‍ ആരംഭിച്ച കാംപസില്‍ അടിസ്ഥാന സൗകര്യമൊരുക്കിയില്ലെന്നു എസ്.എഫ്.ഐ ആരോപിച്ചു.
എം.ബി.എ, എം.സി.എ, മലയാളം ഡിപ്പാര്‍ട്ടുമെന്റുകളില്‍ ആറ് അധ്യാപക തസ്തികകള്‍ ഒഴിഞ്ഞു കിടക്കുകയാണ്. ഇതുമൂലം പലപ്പോഴും ക്ലാസുകള്‍ നടക്കാറില്ലെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. വിദ്യാര്‍ഥികളുടെ യാത്രാ സൗകര്യത്തിനായി ബസ് സൗകര്യവും ഏര്‍പ്പെടുത്തിയിട്ടില്ല. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വിദ്യാര്‍ഥികള്‍ ഇവിടെ പഠിക്കുന്നുണ്ട്.
കാംപസിലെ ജനറേറ്റര്‍ പ്രവര്‍ത്തന രഹിതമായിട്ടു മാസങ്ങളായെങ്കിലും പ്രവര്‍ത്തന ക്ഷമമാക്കാനുള്ള നടപടിയും സര്‍വകലാശാലയുടെ ഭാഗത്തു നിന്നുണ്ടായിട്ടില്ല. ഈ പ്രശ്നവും പരിഹരിക്കണമെന്ന് എസ്.എഫ്.ഐ ആവശ്യപ്പെട്ടു.
അടിസ്ഥാന സൗകര്യങ്ങളും അധ്യാപക ക്ഷാമവും പരിഹരിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന ഉറപ്പു ലഭിച്ചതോടെയാണു ഉപരോധം അവസാനിപ്പിച്ചത്. ജില്ലാ പ്രസിഡന്റ് കെ മഹേഷ് ഉദ്ഘാടനം ചെയ്തു. എ അഭിജിത് അധ്യക്ഷനായി. ഏരിയാ സെക്രട്ടറി എം.വി രതീഷ്, പ്രസിഡന്റ് വി ജിഷ്ണു, പി റോഷിന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."